ആര്‍ട്ട് ‘പവര്‍ 100’ പട്ടികയില്‍ ബോസ് കൃഷ്ണമാചാരിയും ശുഭിഗി റാവുവും
ദില്ലി: ആഗോളതലത്തില്‍ സമകാലീനകലയില്‍ സ്വാധീനം ചെലുത്തിയ വ്യക്തികളില്‍ മലയാളിയായ ബോസ് കൃഷ്ണമാചാരിയും കൊച്ചി ബിനാലെയുടെ അടുത്ത പതിപ്പിന്റെ ക്യുറേറ്റര്‍ ശുഭിഗി റാവുവും. ആര്‍ട്ട് റിവ്യു മാസികയുടെ പവര്‍ 100 പട്ടികയിലാണ് ഇന്ത്യയില്‍നിന്ന് ഇരുവരും ഇടം നേടിയത്.
ബോസ് ഈ പട്ടികയില്‍ ഇടം നേടുന്നത് അഞ്ചാം തവണയാണ്. സിംഗപ്പൂരിലെ ഇന്ത്യന്‍ വംശജയും വിഷ്വല്‍ ആര്‍ട്ടിസ്റ്റും എഴുത്തുകാരിയുമായ ശുഭിഗി ആദ്യമായാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്.
കൊച്ചി മുസിരിസ് ബിനാലെ കലാലോകത്തു ചെലുത്തിയ സ്വാധീനവും 2015 മുതല്‍ ആഗോളതലത്തില്‍ നേടിയ ശ്രദ്ധയും ബിനാലെ ഫൗണ്ടേഷന്‍ സഹസ്ഥാപകന്‍ കൂടിയായ ബോസ് കൃഷ്ണമാചാരിയുടെ തിളക്കം വര്‍ധിപ്പിച്ചു. സങ്കീര്‍ണ്ണമായ ഇന്‍സ്റ്റലേഷനും വേറിട്ട കലാചിന്തയും കൊണ്ടു ശ്രദ്ധേയയാണ് ശുഭിഗി റാവു.
Comments are closed.