DCBOOKS
Malayalam News Literature Website

ഹിമാലയൻ കൊടുമുടികളിലെത്തി തന്റെ മഹാഗുരുനാഥനെ കണ്ടെത്തിയ യുവാവ്; ശ്രീ എമ്മിന്റെ ജീവിതവും കാഴ്ചപ്പാടും പ്രതിധ്വനിക്കുന്ന പുസ്തകങ്ങള്‍

ആത്മീയാചാര്യനായ ശ്രീ എം രചിച്ച പുസ്തകങ്ങള്‍ ഇപ്പോള്‍ വില്‍പ്പനയില്‍. സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും പുസ്തകങ്ങള്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

ശ്രീ എം യാത്ര തുടരുകയാണ്. നമുക്ക് അപരിചിതവും വിസ്മയകരവും അവിശ്വസനീയവുമായ മറ്റൊരു ലോകത്തേക്കുള്ള യാത്ര. സത്യം ചിലപ്പോൾ കെട്ടുകഥയെക്കാൾ അപരിചിതവും അവിശ്വസനീയവുമായിരിക്കാം. സങ്കല്പമെന്നോ അസംബന്ധമെന്നോ തോന്നിപ്പിക്കുന്ന ഒരുപുതിയ അവബോധത്തിലേക്ക് ശ്രീ  എം മിന്റെ അനുഭവങ്ങൾ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. മസ്തിഷ്‌കയുക്തിയ്ക്കപ്പുറത്തേക്ക് നമ്മുടെ ബോധത്തെ വികസിപ്പിക്കുന്ന
നിരവധി പുസ്തകങ്ങളാണ് അദ്ദേഹം ലോകത്തിന് സമ്മാനിച്ചിട്ടുള്ളത്.

ആരാണ് ശ്രീ എം?

ശ്രീ എം തിരുവനന്തപുരത്തു ജനിച്ചു.  പത്തൊമ്പതരവയസ്സില്‍ അപരിചിതനായ ഒരു സന്ന്യാസിയില്‍ ആകൃഷ്ടനായും ഹിമാലയയാത്രയ്ക്കുള്ള വ്യഗ്രത പിടിച്ചുനിര്‍ത്താനാകാതെയും വീടു വിട്ടിറങ്ങി. ബദരിനാഥക്ഷേത്രത്തിനുമപ്പുറം വ്യാസഗുഹയില്‍വച്ച് അദ്ദേഹം തന്റെ ഗുരുനാഥനെ കണ്ടെത്തി. മഞ്ഞുമൂടിയ ഹിമാലയന്‍ മലനിരകളില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ചുകൊണ്ട് അദ്ദേഹത്തോടൊപ്പം മൂന്നര വര്‍ഷം കഴിച്ചുകൂട്ടി. ഗുരുനാഥന്‍ മഹേശ്വരനാഥബാബാജിയില്‍നിന്നും കിട്ടിയ പാഠങ്ങള്‍ അദ്ദേഹത്തിന്റെ ബോധമനസ്സിനെ പൂര്‍ണ്ണമായും മാറ്റിമറിച്ചു. ഗുരുനാഥന്റെ നിര്‍ദ്ദേശാനുസരണം സാമൂഹികപരമായ കടമകള്‍ നിറവേറ്റാനായി തിരിച്ചു സാധാരണ ജീവിതത്തിലേക്കു മടങ്ങി. ഒരു സാധാരണക്കാരനായി ജീവിക്കുകയും ഉപജീവനത്തിനായി ജോലികളിലേര്‍പ്പെടുകയും
ചെയ്തു. അതേസമയംതന്നെ താന്‍ പഠിച്ചതും അനുഭവിച്ചതുമായ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കാന്‍ തയ്യാറാകുകയും ചെയ്തു. ഇന്ന് അദ്ദേഹം ലോകം മുഴുവന്‍ സഞ്ചരിച്ച് തന്റെ അനുഭവവും അറിവും പങ്കുവയ്ക്കുന്നു. ”ഉള്‍ക്കാമ്പറിയൂ, സിദ്ധാന്തങ്ങള്‍കൊണ്ട് പ്രയോജനമില്ല” എന്ന് പലപ്പോഴും പറയുന്ന ശ്രീ എം മിക്കവാറും എല്ലാ മതതത്ത്വങ്ങളിലും അവഗാഹമുള്ള ആളാണ്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ശ്രീ എം, സത്സംഗ് ഫൗണ്ടേഷന്  നേതൃത്വം നല്‍കുകയും അധ്യാപകനായി ലളിതജീവിതം നയിക്കുകയും ചെയ്യുന്നു.

ശ്രീ എം-ന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.