DCBOOKS
Malayalam News Literature Website

വി ജെ ജയിംസിന്റെ പുസ്തകങ്ങള്‍ ഇപ്പോള്‍ വിപണിയില്‍

ഇന്ന് മലയാള സാഹിത്യത്തില്‍ മുഴങ്ങിക്കേള്‍ക്കുന്ന പേരുകളിലൊന്നാണ്
വി.ജെ ജയിംസിന്റേത്. പ്രമേയത്തിന്റെ വ്യത്യസ്തതകള്‍ കൊണ്ടും അവയുടെ അവതരണഭംഗിയാലും എന്നും വായനക്കാര്‍ക്ക് വിസ്മയം പകരുന്ന ഒരെഴുത്തുകാരനാണ് വി.ജെ ജയിംസ്. 1999ൽ ഡിസി ബുക്സിന്റെ  രജതജൂബിലി നോവൽ പുരസ്കാരം നേടിയ  ‘പുറപ്പാടിന്റെ പുസ്തകം’ മാണ്‌ ഈ എഴുത്തുകാരനെ അടയാളപ്പെടുത്തിയത്.‌

എഴുത്തുകാരനെ കുറിച്ച്

ചങ്ങനാശ്ശേരി വാഴപ്പള്ളി സ്വദേശി. തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ എന്‍ജിനീയര്‍. ആദ്യനോവലായ ‘പുറപ്പാടിന്റെ പുസ്തകം’ ഡി സി ബുക്‌സ് രജതജൂബിലി നോവല്‍ അവാര്‍ഡ്, മലയാറ്റൂര്‍ പ്രൈസ് ഇവ നേടി. ചോരശാസ്ത്രം, ലെയ്ക്ക, ദത്താപഹാരം, ഒറ്റക്കാലന്‍കാക്ക, നിരീശ്വരന്‍ എന്നീ നോവലുകളും ശവങ്ങളില്‍ പതിനാറാമന്‍, ഭൂമിയിലേക്കുള്ള തുരുമ്പിച്ച വാതായനങ്ങള്‍, വ്യാകുലമാതാവിന്റെ കണ്ണാടിക്കൂട്, പ്രണയോപനിഷത്ത്  എന്നീ കഥാസമാഹാരങ്ങളും ഇതര കൃതികള്‍. നിരീശ്വരന്‍ തോപ്പില്‍ രവി സ്മാരക സാഹിത്യ പുരസ്‌കാരവും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡും നേടി.

പ്രധാന കൃതികള്‍
നോവല്‍
ചോരശാസ്ത്രം, പുറപ്പാടിന്റെ പുസ്തകം, ദത്താപഹാരം, ലെയ്ക്ക, നിരീശ്വരന്‍
കഥാസമാഹാരം
ശവങ്ങളില്‍ പതിനാറാമന്‍, ഭൂമിയിലേക്കുള്ള തുരുമ്പിച്ച വാതായനങ്ങള്‍, പ്രണയോപനിഷത്ത്‌

വി ജെ ജയിംസിന്റ  ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.