സുസ്‌മേഷ് ചന്ത്രോത്തിന്റെ പുസ്തകങ്ങള്‍ ഇപ്പോള്‍ വിപണിയില്‍
മലയാളത്തിലെ യുവസാഹിത്യകാരില്‍ പ്രമുഖനും 2004 ലെ ഡി സി നോവല്‍ മത്സര ജേതാവുമാണ് സുസ്‌മേഷ് ചന്ത്രോത്ത്. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് പുസ്തകശാലകളിലൂടെയും ഇപ്പോള്‍ ലഭ്യമാണ്.
പരസ്പ്പരഭിന്നമായ ലോകക്രമങ്ങളും അവ പകർന്നുതരുന്ന അനുഭവമണ്ഡലങ്ങളും സുസ്മേഷിന്റെ കഥാലോകത്തിന്റെ രണ്ടറ്റങ്ങളിൽ, അവയുടെ സാമാന്യപ്രകൃതം പോലെ നമുക്ക് കാണാനാകും.
കേന്ദ്രസാഹിത്യ അക്കാദമിയുടെ പ്രഥമ യുവപുരസ്‌കാര്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള സുസ്‌മേഷ് ചന്ത്രോത്തിന്റെ ഡി, 9 എന്നീ നോവലുകളും ഗാന്ധിമാര്‍ഗം, സ്വര്‍ണ്ണമഹല്‍, നിത്യ സമീര്‍ എന്നീ കഥാസമാഹാരവും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സുസ്‌മേഷ് ചന്ത്രോത്തിന്റെ ആദ്യനോവല്‍ ഡി,ഡി സി ബുക്‌സിന്റെ 2004ലെ നോവല്‍ കാര്‍ണിവല്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. രണ്ടാമത്തെ നോവല്‍ ‘9’ന് അങ്കണം അവാര്‍ഡ് ലഭിച്ചു. 2009ലെ കെ.എ.കൊടുങ്ങല്ലൂര്‍ കഥാപുരസ്‌കാരത്തിന് മരണവിദ്യാലയം എന്ന കഥ അര്‍ഹമായി. ഇടശ്ശേരി അവാര്‍ഡ്, അങ്കണം ഇ പി സുഷമ എന്‍ഡോവ്‌മെന്റ്, ജേസി ഫൗണ്ടേഷന്‍ അവാര്‍ഡ്, പ്രൊഫ.വി.രമേഷ് ചന്ദ്രന്‍ കഥാപുരസ്‌കാരം എന്നിവയും നേടിയിട്ടുണ്ട്. 2006-ല്‍ ‘പകല്‍’ സിനിമയ്ക്ക് തിരക്കഥയെഴുതി. തുടര്‍ന്ന് ‘ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോകം’, ‘ആതിര 10 സി’ എന്നീ ഹ്രസ്വ സിനിമകളും ചെയ്തിട്ടുണ്ട്. 2018-ല്‍ ടി.കെ. പത്മിനിയുടെ ജീവിതത്തെ ആസ്പദമാക്കി ”പത്മിനി” സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തു.
സുസ്‌മേഷ് ചന്ത്രോത്ത്
1977 ഏപ്രില്‍ ഒന്നിന് ജനനം. കേന്ദ്രസാഹിത്യ അക്കാദമിയുടെ പ്രഥമ യുവപുരസ്‌കാര്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍. കഥകള്‍ക്ക് പരിഭാഷകളും പാഠപുസ്തകപ്പതിപ്പുകളും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ കൊല്‍ക്കത്തയില്‍ താമസം.
പ്രധാന കൃതികള്‍
നോവല്‍
ഡി, 9
കഥ
ഗാന്ധിമാര്‍ഗം, സ്വര്‍ണ്ണമഹല്‍, നിത്യ സമീല്‍, അപസര്‍പ്പക പരബ്രഹ്മമൂര്‍ത്തി
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച സുസ്‌മേഷ് ചന്ത്രോത്തിന്റെ കൃതികള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
Comments are closed.