ടി.പത്മനാഭന്റെ പുസ്തകങ്ങള്‍ ഇപ്പോള്‍ വിപണിയില്‍
കഥയുടെ എഴുപതാണ്ടുകള്‍ പൂര്‍ത്തിയാക്കിയ സാഹിത്യ കുലപതി ടി.പത്മനാഭന്റെ തൂലികത്തുമ്പില്‍ പിറവിയെടുത്ത പുസ്തകങ്ങള്‍ ഇപ്പോള്‍ വിപണിയില്‍. അദ്ദേഹത്തിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച എല്ലാ പുസ്തകങ്ങളും ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും വായനക്കാര്‍ക്ക് സ്വന്തമാക്കാവുന്നതാണ്.
അടക്കിപ്പിടിച്ച വൈകാരികത ഉള്ളില്‍ത്തീര്‍ക്കുന്ന വിങ്ങലുകളെ ഭാഷയിലേക്ക് ആവിഷ്‌ക്കരിക്കുന്നതെങ്ങനെ എന്നതിന്റെ ഉത്തമോദാഹരണങ്ങളാണ് ടി.പത്മനാഭന്റെ കഥകള്‍. ഒട്ടും വാചാലമല്ലാതെ, ആലങ്കാരികതകളില്ലാതെ ഈ കഥകളിലെ ഭാഷ നമ്മോട് മന്ത്രിക്കുകയാണ് ചെയ്യുന്നത്. ഈ നിമന്ത്രണങ്ങള്‍ നമ്മെ വൈകാരികലോകത്തിന്റെ ചെറുതുരുത്തുകളിലേക്ക് ആനയിക്കുന്നു. അവിടെ നാം ഏകാന്തരായി സ്വച്ഛത അനുഭവിക്കുന്നു.
ടി. പത്മനാഭന്‍
1931-ല്‍ കണ്ണൂരില്‍ ജനിച്ചു. ഫാക്ടില്‍ ഉദ്യോഗസ്ഥനായിരുന്നു. ’85-ല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരായി റിട്ടയര്‍ ചെയ്തു. ഇന്ത്യയിലെ ഏതാണ്ട് എല്ലാ ഭാഷകളിലും റഷ്യന്‍, ഫ്രഞ്ച്, ജര്‍മ്മന്‍ എന്നീ ഭാഷകളിലും കഥകളുടെ തര്‍ജ്ജമ ചെയ്തിട്ടുണ്ട്. 2001-ലെ വയലാര്‍ അവാര്‍ഡ് പുഴ കടന്ന് മരങ്ങളുടെ ഇടയിലേക്ക് എന്ന കഥാസമാഹാരത്തിനു ലഭിച്ചു. വള്ളത്തോള്‍ അവാര്‍ഡും ലളിതാംബിക അന്തര്‍ജനം സ്മാരക പുരസ്‌കാരവും മുട്ടത്തുവര്‍ക്കി അവാര്‍ഡും 2003-ലെ എഴുത്തച്ഛന്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും അവാര്‍ഡുകളും ഓടക്കുഴല്‍ അവാര്‍ഡും നിരസിച്ചു.
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതികള്‍
കഥകള്‍: ഒരു കഥാകൃത്ത് കുരിശില്‍, പെരുമഴപോലെ, പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി, പത്മനാഭന്റെ കഥകള്‍, കാലഭൈരവന്‍, കടല്‍, ഗൗരി, ഹാരിസണ്‍ സായ്‌വിന്റെ നായ, സഹൃദയനായ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തില്‍നിന്ന്, മഖന്‍സിങ്ങിന്റെ മരണം, കഥാകൃത്ത്-സാക്ഷി, വീട് നഷ്ടപ്പെട്ട ഒരു കുട്ടി, ഗുല്‍മുഹമ്മദ്, ടി. പത്മനാഭന്റെ കഥകള്‍ സമ്പൂര്‍ണ്ണം, എന്റെ പ്രിയപ്പെട്ട കഥകള്‍, നളിനകാന്തി, പുഴകടന്ന് മരങ്ങളുടെ ഇടയിലേക്ക്, നിങ്ങളെ എനിക്കറിയാം, മരയ
ലേഖനം : പള്ളിക്കുന്ന്, ബുധദര്‍ശനം
സ്മരണ : കഥകള്‍ക്കിടയില്‍, യാത്രയ്ക്കിടയില്‍
Comments are closed.