അരുന്ധതി റോയിയുടെ പുസ്തകങ്ങള്‍ ഇപ്പോള്‍ വിപണിയില്‍
ഇന്ത്യന്‍ സാഹിത്യ- സാമൂഹിക രംഗത്ത് ശക്തമായി മുഴങ്ങിക്കേള്‍ക്കുന്ന പേരാണ് അരുന്ധതി റോയി. അടിച്ചമര്‍ത്തലുകളുടെ ലോകത്തില്‍ സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥതലങ്ങളെക്കുറിച്ച് പുതുക്കിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന സ്‌ഫോടനാത്മകമായ എഴുത്ത്,
ലോകം കാതോർക്കുന്ന അനുഗൃഹീത സാഹിത്യകാരിയും സാമൂഹ്യപ്രവർത്തകയുമായ അരുന്ധതി റോയിയുടെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ ഇപ്പോള്‍ വിപണിയില്‍.
അരുന്ധതി റോയിയുടെ ഏറ്റവും പുതിയ പുസ്തകം ‘ആസാദി’ , ഒരേസമയംതന്നെ വേദനിപ്പിക്കുന്ന ഒരു പ്രണയകഥയും നിര്‍ണ്ണായകമായ ഒരു പ്രതിഷേധവും പങ്കുവയ്ക്കുന്ന ‘അത്യാനന്ദത്തിന്റെ ദൈവവൃത്തി‘, അരുന്ധതി റോയിയുടെ എഴുത്തും ജീവിതവും അടയാളപ്പെടുത്തുന്ന സംഭാഷണങ്ങളുടെ പുസ്തകം ‘ഞാന്‍ ദേശഭക്തയല്ല’, ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്ന കുഞ്ഞു ജീവിതങ്ങളുടെ കഥ പറയുന്ന ‘കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍’ , മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് നേരേയുള്ള രൂക്ഷമായ വിമര്‍ശനങ്ങള്‍ ‘യുദ്ധഭാഷണം‘ തുടങ്ങി എല്ലാ പുസ്തകങ്ങളും സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും വായനക്കാര്‍ക്ക് ഓര്‍ഡര്‍ ചെയ്യാം.
മാന്‍ ബുക്കര്‍ പുരസ്കാരത്തിനര്‍ഹയായ ആദ്യ ഇന്ത്യന്‍ വനിതയായ അരുന്ധതി റോയി 1961 നവംബര്‍ 24-ന് മേഘാലയയിലെ ഷില്ലോങ്ങിലാണ് ജനിച്ചത്. മാതാവ് കോട്ടയം, അയ്മനം സ്വദേശിനി മേരി റോയും പിതാവ് ഒരു ബംഗാളി പ്ലാന്ററും ആയിരുന്നു. ബാല്യകാലം കേരളത്തില്‍ ചിലവഴിച്ചു. പഠനത്തിനു ശേഷം ആര്‍കിടെക്റ്റ്, എയ്‌റോബിക് പരിശീലക എന്നീ നിലകളില്‍ ജോലി ചെയ്തു.
ദി ഗോഡ് ഓഫ് സ്മോള്‍ തിങ്ങ്‌സ് എന്ന കൃതിക്കാണ് 1998-ലെ ബുക്കര്‍ പുരസ്‌കാരം അരുന്ധതി റോയിക്ക് ലഭിച്ചത്. കേരളത്തിലെ കോട്ടയത്തിനടുത്തുള്ള അയ്മനം എന്ന ഗ്രാമം പശ്ചാത്തലമാക്കിയാണ് നോവല്‍ രചിച്ചിരിക്കുന്നത്. പ്രസിദ്ധീകരിച്ച് അഞ്ചു മാസത്തിനുള്ളില്‍ തന്നെ 350,000ത്തിലധികം പ്രതികള്‍ വിറ്റഴിഞ്ഞ നോവല്‍ 24 ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടു. കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍ എന്ന പേരില്‍ പുസ്തകം മലയാളത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എഴുത്തുകാരി എന്നതിലുമുപരിയായി അറിയപ്പെടുന്ന ഒരു സാമൂഹികപ്രവര്‍ത്തക കൂടിയാണ് അരുന്ധതി റോയി. ഇന്ത്യയിലെ ജനകീയ ഇടപെടലുകളോടെ നടന്ന നിരവധി സമരങ്ങളില്‍ ക്രിയാത്മകസാന്നിദ്ധ്യമായിരുന്നു അരുന്ധതി റോയ്.
അരുന്ധതി റോയിയുടെ പുസ്തകങ്ങള്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.