കാന്തൽ പുസ്തകപ്രകാശനം സാറ ജോസഫ് നിർവഹിക്കുന്നു
സി.എസ് ചന്ദ്രികയുടെ ഏറ്റവും പുതിയ നോവൽ കാന്തലിന്റെ പ്രകാശനം സാറാ ജോസഫ് നിർവഹിക്കുന്നു. പുസ്തകം സ്വീകരിക്കുന്നത് നോവലിസ്റ്റ് ലിസിയാണ്. കേരള സാഹിത്യ അക്കാദമി, തൃശൂരിൽ മാർച്ച് 14 , വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്കാണ് ചടങ്ങുനടക്കുന്നത്. കെ. നിതിൻ സ്വാഗതമാശംസിക്കുന്ന ചടങ്ങിൽ ചലച്ചിത്ര നടൻ വി.കെ ശ്രീരാമൻ അധ്യക്ഷത വഹിക്കുന്നു. കവിയും രാഷ്ട്രീയചരിത്രകാരനുമായ പി.എൻ ഗോപീകൃഷ്ണൻ പുസ്തകപരിചയം നടത്തുന്നു. കഥാകൃത്ത് എൻ. രാജനാണ് ആശംസകൾ അറിയിക്കുന്നത്. ശേഷം സി.എസ് ചന്ദ്രിക കാന്തൽ നോവലിനെ കുറിച്ച് സംസാരിക്കുന്നു. കെ.എസ് സുനിൽകുമാർ ആണ് നന്ദിയർപ്പിക്കുന്നത്.
ഈ വെള്ളിയാഴ്ച്ച (14-03-25) കേരള സാഹിത്യ അക്കാദമിയിൽ വെച്ച് നടക്കുന്ന പുസ്തകപ്രകാശന ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
കാന്തൽ വാങ്ങാനായി ക്ലിക്ക് ചെയ്യൂ…