DCBOOKS
Malayalam News Literature Website

ബുക്കര്‍ സമ്മാനം 2024; ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു, ആറ് പുസ്തകങ്ങള്‍ പട്ടികയില്‍

പട്ടികയില്‍ അഞ്ച് പേരും സ്ത്രീകൾ

Image Credit: thebookerprizes.com
Image Credit: thebookerprizes.com

ബുക്കർ പ്രൈസിന്റെ 2024ലെ ഷോർട്ട്‌ലിസ്റ്റ് പ്രഖ്യാപിച്ചു. ജൂലൈ 30ന് പുറത്തുവിട്ട ലോങ് ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആറ് പുസ്തകങ്ങളാണ് ഷോർട്ട്‌ലിസ്റ്റിൽ ഇടംനേടിയത്.  റേച്ചൽ കുഷ്‌നർ എഴുതിയ ‘ക്രിയേഷൻ ലെയ്ക്ക്’, സാമന്ത ഹാർവി എഴുതിയ ‘ഓർബിറ്റൽ’, ആൻ മൈക്കിൾസ് എഴുതിയ ‘ഹെൽഡ്’, ഷാർലറ്റ് വുഡ് എഴുതിയ ‘സ്റ്റോൺ യാർഡ് ഡിവോഷണൽ’, യേൽ വാൻ ഡെർ വൗഡെൻ എഴുതിയ ‘ദ് സെയ്ഫ് കീപ്’, പെർസിവൽ എവററ്റ് എഴുതിയ ‘ജെയിംസ്’ എന്നിവയാണ് പട്ടികയില്‍ ഇടംനേടിയ പുസ്തകങ്ങള്‍.

ഷോർട്ട്‌ലിസ്റ്റ് ചെയ്‌ത രചയിതാക്കൾക്ക് ഓരോരുത്തർക്കും 2,500 പൗണ്ടും അവരുടെ പുസ്തകത്തിന്റെ പ്രത്യേക പതിപ്പും ലഭിക്കും. നവംബർ 12ന് ലണ്ടനിലെ ഓൾഡ് ബില്ലിംഗ്ഗേറ്റിൽ നടക്കുന്ന ചടങ്ങിലാണ് 2024ലെ ബുക്കർ പ്രൈസ് ജേതാവിനെ പ്രഖ്യാപിക്കുക. 50,000 പൗണ്ടാണ് പുരസ്കാരതുക. കലാകാരനും എഴുത്തുകാരനുമായ എഡ്മണ്ട് ഡി വാൾ സമിതിയുടെ അധ്യക്ഷനായ ജഡ്ജിംഗ് പാനലിൽ അവാർഡ് ജേതാവായ നോവലിസ്റ്റ് സാറാ കോളിൻസ്, ഗാർഡിയന്റെ ഫിക്ഷൻ എഡിറ്റർ, ലോകപ്രശസ്ത എഴുത്തുകാരനും പ്രൊഫസറുമായ ജസ്റ്റിൻ ജോർദാൻ, യിയുൻ ലി, സംഗീതജ്ഞനും സംഗീതസംവിധായകനും നിർമ്മാതാവുമായ നിതിൻ സാഹ്‌നി എന്നിവരും അംഗങ്ങളാണ്.

Comments are closed.