ജയപ്രകാശ് നാരായണ്‍ന്റെ ജീവചരിത്രം ഒരുങ്ങുന്നു
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ മുന്നണിപ്പോരാളിയും സോഷ്യലിസ്റ്റും സര്‍വ്വോദയ പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന ജയപ്രകാശ് നാരായണ്‍ന്റെ ജീവചരിത്രം ഒരുങ്ങുന്നു. ഇംഗ്ലീഷിലാണ് പുസ്തകം പുറത്തിറങ്ങുക. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ആഗസ്റ്റ് 23ന് വിപണിയിലെത്തും.
‘ദി ഡ്രീം ഓഫ് റെവല്യൂഷന്‍: എ ബയോഗ്രഫി ഓഫ് ജയപ്രകാശ് നാരായണ്‍’ എന്ന് പേരിട്ടിരിക്കുന്ന ജീവചരിത്രം ചരിത്രകാരന്‍ ബിമല്‍ പ്രസാദും സുജാത പ്രസാദും ചേര്‍ന്നാണ് തയ്യാറാക്കുന്നത്.
രാഷ്ട്രീയത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുകൊണ്ടിരുന്ന ഒരുകാലത്ത് കറയറ്റ ഒരു പ്രതിച്ഛായക്ക് ഉടമയായിരുന്ന ജെപി എന്ന ജയപ്രകാശ് നാരായണ്‍ ലക്ഷക്കണക്കിന് യുവാക്കളെ തന്റെ വാക്കുകള്‍ കൊണ്ടും പ്രവൃത്തികൊണ്ടും പ്രചോദിപ്പിച്ചിട്ടുണ്ട്. ഭാരതരത്‌നം നല്‍കി രാഷ്ട്രം ആദരിച്ചിട്ടുള്ള ഈ ജനപ്രിയ നേതാവ് കൂടിയായിരുന്നു അദ്ദേഹം.
Comments are closed.