തീയറ്ററുകള്‍ പുരുഷാധിപത്യത്തിന്റെ ഇടങ്ങളായി മാറുന്നുവോ?
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പിന്റെ ഒന്നാം ദിനത്തില്‍ സിനിമാസന്ദര്‍ഭങ്ങള്‍:ഓര്‍മ്മയിലെ കൊട്ടക കാഴ്ചകള്‍ എന്ന വിഷയത്തില്‍ നടന്ന സംവാദത്തിന് വേദി നാല്(കഥ) സാക്ഷ്യം വഹിച്ചു. പി കെ രാജശേഖരന്‍, പ്രേംചന്ദ് എന്നിവരായിരുന്നു സംവാദത്തില്‍ പങ്കെടുത്തത്.
സിനിമയെക്കുറിച്ചല്ല, മറിച്ച് സിനിമാ തിയറ്ററുകളെക്കുറിച്ചും സിനിമ എങ്ങനെ കാണണം എന്നതിനെ കുറിച്ചുമാണ് തന്റെ കൃതി സംസാരിക്കുന്നതെന്നും സിനിമാ തിയറ്ററുകള്‍ ആദ്യകാലത്ത് വരേണ്യ വര്‍ഗത്തിന്റെ മാത്രം ഇടങ്ങളായിരുന്നുവോ എന്ന ചോദ്യത്തിന് ജാതി മത ഭേദമന്യേ എല്ലാവര്‍ക്കും വന്നുചേരാന്‍ സാധിക്കുന്ന പൊതുഇടങ്ങള്‍ ആയിരുന്നുവെന്നും പി.കെ.രാജശേഖരന്‍ അഭിപ്രായപ്പെട്ടു.
സിനിമയെക്കുറിച്ചും സിനിമ തീയറ്ററുകളെക്കുറിച്ചും അവിടത്തെ കാണികളെക്കുറിച്ചും കൃത്യമായ അടയാളപ്പെടുത്തലുകള്‍ മലയാളസാഹിത്യത്തില്‍ ഇല്ലാത്തതിന്റെ പോരായ്മകള്‍ നമ്മുടെ ചരിത്രത്തില്‍ നിലനില്ക്കുന്നു. സിനിമ തിയറ്ററുകളിലെ സ്ത്രീ പങ്കാളിത്തവും തിയറ്ററുകള്‍ പുരുഷാധിപത്യത്തിന്റെ ഇടങ്ങള്‍ ആയി മാറുന്നുവോ എന്ന ചോദ്യവും ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു.
Comments are closed.