കുട്ടികൾക്കായി ബുക് റിവ്യൂ വീഡിയോ മത്സരവുമായി ബഹ്‌റിന്‍ കേരളീയ സമാജം സാഹിത്യ വിഭാഗം
ബഹ്‌റിന്‍ കേരളീയ സമാജവും ഡി സി ബുക്സും സംയുക്തമായി നടത്തുന്ന അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി ബി കെ എസ് സാഹിത്യ വിഭാഗം കുട്ടികൾക്കായി ” ബുക് റിവ്യൂ” വീഡിയോ മത്സരം സംഘടിപ്പിക്കുന്നു.
എങ്ങനെ പങ്കെടുക്കാം?
- കുട്ടികൾക്ക് അവർ വായിച്ച ഇഷ്ടപ്പെട്ട പുസ്തകത്തെ കുറിച്ച് സംസാരിക്കാം.
- പുസ്തകാവലോകന മത്സരത്തിൽ ( ബുക്ക് റിവ്യൂ കോമ്പറ്റിഷൻ ) 10 വയസ്സുമുതൽ 14 വയസ്സുവരെയും, 15 വയസ്സു മുതൽ 18 വയസ്സുവരെയും രണ്ട് ഗ്രൂപ്പുകളിൽ കുട്ടികൾക്ക് പങ്കെടുക്കാം.
- 3 മുതൽ 5 മിനിറ്റ് വരെ സമയ പരിധിയിൽ ഉള്ള വീഡിയോ റെക്കോർഡ് ചെയ്ത് bkssahithyavedi2018@gmail.com എന്ന ഇമെയിൽ ഐഡിയിലേക്ക് 2022 നവംബർ 5 ന് മുന്നേ അയച്ചു തരേണ്ടതാണ്.
- തിരഞ്ഞെടുക്കുന്ന റിവ്യൂകൾ സമാജം ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്യുന്നതാണ് .
- G C C യിൽ എവിടെ നിന്നും പങ്കെടുക്കാവുന്ന മത്സരത്തിന്റെ വിജയികൾക്ക് സമ്മാനവും ലഭിക്കുന്നതാണ്.
- “ബി കെ എസ് – ഡി സി അന്താരാഷ്‌ട്ര പുസ്തകോത്സവം 2022; ( പുസ്തകത്തിന്റെ പേര് ) എന്ന പുസ്തകത്തെ കുറിച്ചുള്ള അവലോകനം” എന്ന് തുടങ്ങിയാണ് വീഡിയോ ആരംഭിക്കേണ്ടത്.
- വീഡിയോ ലാൻഡ്‌സ്‌കേപ്പ് ( ഹൊറിസോണ്ടൽ ) ആയി റെക്കോർഡ് ചെയ്യേണ്ടതാണ്.
- ഇംഗ്ലീഷിലും മലയാളത്തിലും മത്സരങ്ങളിൽ പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും അനഘ രാജീവൻ ( 39139494 ) സവിത സുധീർ (33453500)എന്നിവരുമായി ബന്ധപ്പെടുക.
നവംബര്‍ 10 മുതല്‍ 20 വരെയാണ് ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേള നടക്കുന്നത്. വിവിധ വിഭാഗങ്ങളിലായി നിരവധി പുസ്തകങ്ങള്‍ പുസ്തകമേളയില്‍ പ്രദര്‍ശനത്തിനെത്തും. പുസ്തകമേളയോട് അനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനങ്ങളില്‍ സാഹിത്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കുചേരുന്നു. കൂടാതെ നിരവധി കലാപരിപാടികളും വിവിധ ദിനങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.
Comments are closed.