‘മലപ്പുറത്തിന്റെ മരുമകള്‍’; ഷെമിയുടെ പുതിയ നോവല്‍
“ധൈര്യവാക്കിന് ഇര് പൊരുളുണ്ട്. അതന്നെ. ആണ്‍കുട്ടിയാണേല്‍ ആ ധൈര്യം ആത്മവിശ്വാസം എന്നര്‍ത്ഥം. പെണ്‍കുട്ടിയാണേല്‍ ധൈര്യത്തിന് അഹങ്കാരം ന്നാ അര്‍ത്ഥോം“.
(മലപ്പുറത്തിന്റെ മരുമകള്‍)
‘നടവഴിയുടെ നേരുകള്‍‘ എന്ന ആത്മകഥാപരമായ നോവലിന് ശേഷം ഷെമി എഴുതിയ നോവല്‍ ‘മലപ്പുറത്തിന്റെ മരുമകള്‍‘ ഒരുപാട് പെണ്‍ജീവിതങ്ങളുടെ സഹനകഥകള്‍ ആണ് ആവിഷ്‌കരിക്കുന്നത്. ഏറെ സ്‌നേഹിച്ച മാതാവിന്റെ കൊലപാതകിയായി വധശിക്ഷ ഏറ്റുവാങ്ങേണ്ടി വന്ന ഒരു മകന്റെ കഥ എന്ന് നോവലിനെ കുറിച്ച് പുറംചട്ടയില്‍ പരിചയപ്പെടുത്തുന്നുണ്ടെങ്കിലും നോവല്‍ അവരില്‍ നിന്നും നായികയായ റജിലയിലൂടെയും കഥയുമായി നേരിട്ട് ബന്ധം ഇല്ലാത്ത പല കഥാപാത്രങ്ങളിലൂടെയുമായി വീടകങ്ങളില്‍ ഒതുങ്ങിപ്പോയ ഒട്ടേറെ സ്ത്രീകളുടെ ജീവിതാവസ്ഥകളും അടക്കിപ്പിടിച്ച അമര്‍ഷങ്ങളുമാണ് പറയുന്നത്.
മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ദേശസ്‌നേഹത്തിന്റെയുമൊക്കെ പേരില്‍ പറഞ്ഞും ചെയ്തും കൂട്ടുന്ന നീതികേടുകളെയും മനുഷ്യത്വമില്ലായ്മകളെയും വിവിധ സന്ദര്‍ഭങ്ങളിലൂടെ തുറന്നു കാട്ടുന്നുണ്ട്.
ബിച്ചമ്മു എന്ന എന്തും തുറന്നടിക്കുന്ന സ്ത്രീ കഥാപാത്രത്തിലൂടെ പറയിക്കുന്ന ഓരോ വാചകങ്ങളും സമൂഹത്തിന് നേരെ ചാട്ടുളികളാവുന്നു.ഒതുങ്ങിപ്പോയ ഒരുപാട് നിലവിളികളുടെ പുസ്തകമാണ് ‘മലപ്പുറത്തിന്റെ മരുമകള്‍‘. തുറന്നു പറയാന്‍ മടിക്കുന്ന ചില നേരുകളെ കരുത്തോടെ വിളിച്ചു പറയുന്ന എഴുത്ത് എന്നത് തന്നെയാണ് ഈ നോവലിനെ വ്യത്യസ്തമാക്കുന്നത്.
ഷെമിയുടെ ഏറ്റവും പുതിയ നോവല്‍ മലപ്പുറത്തിന്റെ മരുമകള്‍ എന്ന കൃതിക്ക് നജീബ് മൂടാടി എഴുതിയ വായനാനുഭവം
Comments are closed.