ഡോ.എം.ഐ സഹദുള്ളയുടെ ‘വൈറ്റല്‍ സൈന്‍സ്’ ഗവര്‍ണ്ണര്‍ പി.സദാശിവം പ്രകാശനം ചെയ്തു
തിരുവനന്തപുരം: കിംസ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.എം.ഐ സഹദുള്ളയുടെ വൈറ്റല്‍ സൈന്‍സ് എന്ന പുസ്തകം ഗവര്‍ണ്ണര്‍ പി.സദാശിവം പ്രകാശനം ചെയ്തു. ആരോഗ്യ-മാനേജ്‌മെന്റ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാര്‍ഗ്ഗദര്‍ശകമാണ് സഹദുള്ളയുടെ പ്രവര്‍ത്തനവും പുസ്തകവുമെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു. ഇന്റേണല്‍ മെഡിസിന്‍ വിദഗ്ദ്ധന്‍, അധ്യാപകന്‍, ആരോഗ്യസ്ഥാപന മാനേജ്‌മെന്റിലെ നൂതന വഴി കണ്ടെത്തിയയാള്‍ എന്നീ നിലകളില്‍ പ്രശസ്തനായ ഡോ. എം.ഐ സഹദുള്ളയുടെ ആദ്യ പുസ്തകമാണ് വൈറ്റല്‍ സൈന്‍സ്- റിഫഌക്ഷന്‍സ് ഓണ്‍ എ ലൈഫ് ഇന്‍ മെഡിസിന്‍ ആന്‍ഡ് മാനേജ്‌മെന്റ്.
ഡോ.എം.ഐ സഹദുള്ള ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ ശങ്കര്‍ രാധാകൃഷ്ണന്‍, ടെക്‌നോപാര്‍ക്ക് മുന്‍ സി.ഇ.ഒ ജി.വിജയരാഘവന്‍, കിംസ് വൈസ് ചെയര്‍മാന്‍ ഡോ.ജി.വിജയരാഘവന്‍, കിംസ് എക്‌സ്‌ക്യൂട്ടീവ് ഡയറക്ടര്‍ ഇ.എം.നജീബ്, ഡോ. ഷെരീഫ് സഹദുള്ള എന്നിവര്‍ സംസാരിച്ചു.
ഡോക്ടറെന്ന നിലയില്‍ എന്നും ഏറ്റവും മികച്ച ആരോഗ്യസേവനങ്ങള്‍ നാടിനുവേണ്ടി നല്‍കാനാണ് ശ്രമിക്കുന്നതെന്ന് ഡോ.എം.ഐ സഹദുള്ള പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായ സഹദുള്ളയുടെ പുസ്തകപ്രകാശനത്തിന് അദ്ദേഹത്തിന്റെ അധ്യാപകരും സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങളും ഉള്‍പ്പെടെ ഒട്ടേറെ പേര്‍ പങ്കെടുത്തു.
Comments are closed.