പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കരുടെ ‘വാക്കിനെത്തരുന്ന സൂര്യന്‍’; പുസ്തകപ്രകാശനം മാര്‍ച്ച് 21ന്
പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കരുടെ ‘വാക്കിനെത്തരുന്ന സൂര്യന്‍’ എന്ന പുസ്തകം മാര്‍ച്ച് 21-ന് അശ്വതി തിരുന്നാള്‍ ഗൗരിലക്ഷ്മിബായ് തമ്പുരാട്ടി പ്രകാശനം ചെയ്യും. കവടിയാര്‍ പാലസില്‍ വെച്ച് നടക്കുന്ന പ്രകാശന ചടങ്ങില്‍ കെ. ഗോവിന്ദപ്പൊതുവാള്‍ പുസ്‌കത്തിന്റെ ആദ്യപ്രതി സ്വീകരിക്കും. ചെറുവള്ളി നാരായണന്‍ നമ്പൂതിരി, ശ്രീകുമാര്‍ ഭട്ടതിരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഡിസി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.
ലോകത്തിലെതന്നെ പ്രാചീനവിജ്ഞാനശാഖകളിലൊന്നായ ജ്യോതിഷം പ്രധാനവിഷയ മായി രചിച്ച ലേഖനങ്ങളുടെ സമാഹാരമാണ് ‘വാക്കിനെത്തരുന്ന സൂര്യന്‍’. ജ്യോതിഷം, ചരിത്രം, ദർശനം, സാഹിത്യം, സംഗീതം, കാലികപ്രസക്തമായ ചിന്തകൾ തുടങ്ങി നിരവധി വിഷയങ്ങൾ ഈ പുസ്തകത്തിൽ ചർച്ച ചെയ്യപ്പെടുന്നു. ക്ഷേത്രാരാധനയും തന്ത്രവിദ്യയും, രാമായണങ്ങളും അവയുടെ പ്രത്യേകതകളും, സംസ്‌കൃതഭാഷയുടെ പ്രാധാന്യം, ജ്യോതിഷത്തിൻറെ കാലിക പ്രസക്തി തുടങ്ങിയ വിഷയങ്ങളിലൂടെ പ്രശസ്ത ജ്യോതിഷ പണ്ഡിതൻ പരപ്പനങ്ങാടി ഉണ്ണിക്കൃഷ്ണപ്പണിക്കർ തൻറെ കാഴ്ചപ്പാടുകൾ വായനക്കാർക്കു മുന്നിൽ അവതരിപ്പിക്കുന്നു.
Comments are closed.