എന്‍ കെ സലീമിന്റെ ‘ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?’; പുസ്തകപ്രകാശനം വ്യാഴാഴ്ച
എന്‍ കെ സലീമിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഒക്ടോബർ 22-ാം തീയ്യതി വ്യാഴാഴ്ച നടക്കും. വൈകുന്നേരം 8 മണിക്ക് കോഴിക്കോട് സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങില്‍ ഹയർ സെക്കണ്ടറി അക്കാഡമിക് ജോ: ഡയറക്ടർ ഡോ.പി.പി പ്രകാശൻ പുസ്തക പ്രകാശനം നിർവ്വഹിക്കും.
കരിക്കുലം കമ്മിറ്റി അംഗവും കോഴിക്കോട് സാംസ്കാരിക വേദി പ്രസിഡൻ്റുമായ ഡോ.ഏ.കെ അബ്ദുൽ ഹക്കിം, മധ്യ പ്രദേശിലെ കേന്ദ്ര സർവ്വകലാശാല ജ്യോഗ്രഫി അസിസ്റ്റൻ്റ് പ്രൊഫസർ ഡോ.സതീശ് ചോത്തൊടി, എഴുത്തുകാരി സി.എസ്.മീനാക്ഷി, ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിലെ പ്രിൻസിപ്പലും എഴുത്തുകാരനുമായ ഡോ. കൂട്ടിൽ മുഹമ്മദലി, കണ്ണൂർ സർവ്വകലാശാല ജ്യോഗ്രഫി അസോസിയേറ്റ് പ്രൊഫസർ ഡോ.ടി.കെ.പ്രസാദ്, കോഴിക്കോട് സാംസ്കാരിക വേദി സെക്രട്ടറി കെ.വി.ശശി എന്നിവർ ചടങ്ങില്‍ പങ്കെടുക്കും.
കോഴിക്കോട് സാംസ്കാരിക വേദി എഫ്.ബി പേജിലും യൂട്യൂബിലും പരിപാടി ലൈവായി കാണാം.
Comments are closed.