ഉണ്ണി ആറിന്റെ ഏറ്റവും പുതിയ കഥാസമാഹാരം ‘പെണ്ണും ചെറുക്കനും’ ; പുസ്തകപ്രകാശനവും പുസ്തക വായനയും ഇന്ന്

PENNUM CHERUKKANUM
By : UNNI R
സ്വര്‍ണ്ണവും സ്വവര്‍ഗ്ഗ രതിയും പ്രമേയമായി രണ്ട് വര്‍ഷം മുന്‍പ് ഉണ്ണി ആര്‍ എഴുതിയ വെട്ട് റോഡ് ഉള്‍പ്പടെയുള്ള കഥകളുമായി പുതിയ സമാഹാരം ‘പെണ്ണും ചെറുക്കനും’ മലയാളത്തിന്റെ പ്രിയ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് ഇന്ന് (22 ജൂലൈ 2020) വൈകുന്നേരം 4 മണിക്ക് ഫേസ്ബുക്കിലൂടെ പ്രകാശനം ചെയ്യും. നടി റിമ കല്ലിങ്കല്‍ പുസ്തകത്തില്‍ നിന്നും ഒരു കഥ ആരാധകര്‍ക്കായി വായിക്കും. ഡിസി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പെണ്ണും ചെറുക്കനും, ശബ്ദം, കോടതി പറയുന്നത്, സുരക്ഷിതനായ ഒരു മനുഷ്യന്‍, ഡിസംബര്‍, കഥ തീര്‍ക്കാനാകുമോ….ഇല്ല….ഇല്ല, പത്ത് കഥകള്‍, വെട്ട്‌റോഡ്, നികനോര്‍ പാര്‍റ, മൂന്ന് പ്രേമകഥകള്‍, നടത്തം തുടങ്ങിയ കഥകളാണ് പുതിയ കഥാസമാഹാരത്തിലുള്ളത്.
സ്വര്‍ണ്ണക്കടത്തും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമൊക്കെ കേരളത്തില്‍ വീണ്ടും സജീവ ചര്‍ച്ചയാകുമ്പോള്‍ ‘പെണ്ണും ചെറുക്കനും’ എന്ന കഥാസമാഹാരം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.
ഉണ്ണി ആറിന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച മുഴുവന്‍ പുസ്തകങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക
Comments are closed.