‘പ്രൊഫ എംപി പോള്‍ ആന്‍ഡ് ദ് കാതോലിക് കമ്മ്യൂണിറ്റി’ ; പ്രകാശനം ഇന്ന്
പ്രൊഫ എംപി പോളിന്റെ ജീവിതത്തെയും പോരാട്ടങ്ങളെയും കുറിച്ച് ജോസഫ്
പുളിക്കുന്നേല്‍ തയ്യാറാക്കിയ മലയാളം പേപ്പറിന്റെ ഇംഗ്ലീഷ് പരിഭാഷ ‘പ്രൊഫ എംപി പോള്‍ ആന്‍ഡ് ദ് കാതോലിക് കമ്മ്യൂണിറ്റി’ എന്ന പുസ്തകം ഇന്ന് (2 ജനുവരി 2020) പ്രകാശനം ചെയ്യും. എറണാകുളം വാരാപ്പുഴയിലെ ജോസഫ് പുളിക്കുന്നേലിന്റെ വീട്ടില്‍ വെച്ച് നടക്കുന്ന സ്വകാര്യ ചടങ്ങിലാണ് പുസ്തകപ്രകാശനം നടക്കുക. ഡോ അമേല്‍ ആന്റണിയാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനും സാഹിത്യ വിമര്‍ശകനായിരുന്നു എം.പി പോള്‍. മതസ്ഥാപനങ്ങളുടെ പ്രത്യേകിച്ചും ക്രൈസ്തവ സഭാ നേതൃത്വത്തിന്റെ യാഥാസ്ഥിതിക നിലപാടുകള്‍ക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ നടത്തിയിരുന്ന അദ്ദേഹത്തിന് തന്മൂലം ജീവിതകാലം മുഴുവന്‍ സഭയുടെ എതിര്‍പ്പു നേരിടേണ്ടിവന്നു. മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട എഴുത്തുകാരില്‍ ഒരാളായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ ജീവിതത്തെയും പോരാട്ടങ്ങളെയും കുറിച്ച് ജോസഫ് പുള്ളിക്കുന്നേല്‍ തയ്യാറാക്കിയ മലയാളം പ്രബന്ധത്തിന്റെ പരിഭാഷയാണ് ‘പ്രൊഫ എംപി പോള്‍ ആന്‍ഡ് ദ് കാതോലിക് കമ്മ്യൂണിറ്റി’ എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്നത്.
Comments are closed.