മായാ സൂസന്‍ ജേക്കബിന്റെ ‘ നാം അറിയുക നമ്മെ അറിയുക’; പുസ്തകപ്രകാശനം ഫെബ്രുവരി 6ന്
കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് മായാ സൂസന്‍ ജേക്കബിന്റെ ഏറ്റവും പുതിയ പുസ്തകം ‘ നാം അറിയുക നമ്മെ അറിയുക’ ഫെബ്രുവരി 6ന് പ്രകാശനം ചെയ്യും. വൈകുന്നേരം 3.30ന്
മാവേലിക്കര ഹോട്ടല്‍ ട്രാവന്‍കൂര്‍ റീജന്‍സിയില്‍ നടക്കുന്ന പ്രകാശനച്ചടങ്ങില്‍ ആര്‍ ശ്രീലേഖ
ഐ.പി.എസ് -ല്‍ നിന്നും ഫാ ഡോ ഒ തോമസ് പുസ്തകത്തിന്റെ ആദ്യപ്രതി സ്വീകരിക്കും. മുരളീധരന്‍ തഴക്കര, ഷേര്‍ളി ആനന്ദ് ബോസ്, ആനി വര്‍ഗീസ്, മായ സൂസന്‍ ജേക്കബ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ജീവിതം സുന്ദരമാണ്. കുടുംബജീവിതത്തിലെ സൗഭാഗ്യങ്ങളാണ് ജീവിതത്തിന് നിറഭംഗികള്‍ നല്‍കുന്നത്. അതിന് കുടുംബത്തെക്കുറിച്ചുള്ള അറിവും തിരിച്ചറിവും അനിവാര്യമാണ്. ഒരു വ്യാഴവട്ടക്കാലത്തിലേറെയുള്ള കൗണ്‍സലിംഗ് അനുഭവങ്ങളില്‍ നിന്ന് ഉരുവംകൊണ്ട അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഒരു `കുടുംബ’ത്തെ എങ്ങനെ രൂപപ്പെടുത്താമെന്ന് മായ സൂസന്‍ ജേക്കബ് വിശദീകരിക്കുന്നു. ജീവിതത്തിന്‍റെ ഓരോ ഘട്ടത്തിലും കുടുംബത്തില്‍ വെളിച്ചം നിറയ്ക്കാന്‍ സാധാരണക്കാരെ സഹായിക്കുന്ന ഉത്തമ റഫറന്‍സ് ഗ്രന്ഥം.
Comments are closed.