ഡോ.ദീപു പി. കുറുപ്പിന്റെ ‘മറവായനം’; പുസ്തകപ്രകാശനം നാളെ
മിത്തും ചരിത്രവും ഭാവനയും ഇടകലരുന്ന ആഖ്യാനം
ഡോ.ദീപു പി. കുറുപ്പിന്റെ ഏറ്റവും പുതിയ നോവല്‍ ‘മറവായനം’ വെള്ളിയാഴ്ച
(5 നവംബര്‍ 2021) പുസ്തകപ്രകാശനം ചെയ്യും. വൈകുന്നേരം 4.30ന് തിരുവനന്തപുരം പ്രസ് കോണ്‍ഫന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങ് ഡോ.പി.കെ.രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. കെ.ജയകുമാര്‍ ഐ.എ.എസില്‍ നിന്നും ബി.പി. മുരളി പുസ്തകം സ്വീകരിക്കും.
തമിഴ്നാട്ടിലെ മറവസമുദായം വീര്യത്തിലും കളവിലും മികച്ചവരാണ് എന്നാണ് പൊതുധാരണ. ആ സമുദായത്തിന്‍റെ ചരിത്രത്തിലേക്കും വര്‍ത്തമാനത്തിലേക്കും ഭാവനാത്മകമായ സഞ്ചാരം നടത്തുകയാണ് ദീപു ‘മറവായനം’ എന്ന നോവലിലൂടെ. മിത്തും ചരിത്രവും ഭാവനയും ഇടകലരുന്ന ഈ ആഖ്യാനത്തില്‍ നൂറ്റാണ്ടുകള്‍ക്കു മുന്പേ പ്രണയത്തിലായ രണ്ട് ആത്മാവുകളുടെ പ്രണയത്തുടര്‍ച്ചയും മനോഹരമായി ആവിഷ്കരിക്കുന്നു. കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും സംസ്കാരങ്ങള്‍ ഇടകലര്‍ന്ന് സംഘകാലസംസ്കൃതിയുടെ പുതിയൊരു സാംസ്കാരികസമന്വയം സാധ്യമാക്കുവാന്‍ ഈ നോവല്‍ സാര്‍ഥകമായി ശ്രമിക്കുന്നു.
Comments are closed.