അനന്തപത്മനാഭന്റെ ‘മകന്റെ കുറിപ്പുകള്‍’; പുസ്തകപ്രകാശനം 21-ന്
അനന്തപത്മനാഭന്റെ ഏറ്റവും പുതിയ പുസ്തകം ‘മകന്റെ കുറിപ്പുകള്‍’ ഈ മാസം 21- ന് പ്രകാശനം ചെയ്യും. തൃശൂര്‍ കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ വൈകുന്നേരം 4.30ന് നടക്കുന്ന ചടങ്ങില്‍ സാറാജോസഫില്‍ നിന്നും സുഭാഷ് ചന്ദ്രന്‍ പുസ്തകം ഏറ്റുവാങ്ങും. ചലച്ചിത്ര സംവിധായകന്‍ പത്മരാജന്റെ ഓര്‍മ്മയ്ക്കായി പത്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ചലച്ചിത്രസാഹിത്യ പുരസ്‌കാര സമര്‍പ്പണവും അന്നേ ദിവസം നടക്കും. രാധാലക്ഷ്മി പത്മരാജന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. പത്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റ് സെക്രട്ടറി പ്രദീപ് പനങ്ങാട് പുസ്തകപരിചയം നടത്തും. പത്മരാജന്റെ സുഹൃത്തുക്കളായിരുന്ന ഉണ്ണി മേനോന്‍, ജെ ആര്‍ പ്രസാദ് എന്നിവരെ ചടങ്ങില്‍ ആദരിക്കും.
”വെറും നാല്‍പ്പത്തഞ്ച് വര്‍ഷത്തെ ജീവിതംകൊണ്ട് മലയാള സാഹിത്യത്തിനും സിനിമയ്ക്കും അനശ്വരവും സാംസ്‌കാരികവുമായ കുറേ ഈടുവയ്പ്പുകള്‍ ബാക്കിയാക്കിയ, സമാനതകളില്ലാത്ത ഒരു പ്രതിഭയെ അദ്ദേഹത്തിന്റെ മകന്‍ വൈയക്തികമായ അനുഭവങ്ങളിലൂടെ അടയാളപ്പെടുത്തുമ്പോള്‍ പപ്പേട്ടന്റെ മരണത്തിനുശേഷം ജനിച്ച തലമുറകള്‍ക്കുകൂടി ആ പ്രതിഭയുടെ ആഴവും ആത്മാവും തിരിച്ചറിയാനാവുന്നുവെന്നത് ചെറിയ കാര്യമല്ല”- മോഹന്‍ലാല്‍
Comments are closed.