‘ഡോപമിന്‍- ഇന്റര്‍നെറ്റ് അഡിക്ഷന്‍ രോഗമോ?’ എം.പി വീരേന്ദ്രകുമാര്‍ പ്രകാശനം ചെയ്തു
കോഴിക്കോട്: ഡോ.പി.എന്‍ സുരേഷ് കുമാര്‍ രചിച്ച ഡോപമിന്‍- ഇന്റര്‍നെറ്റ് അഡിക്ഷന്‍ രോഗമോ? എന്ന കൃതി പ്രകാശനം ചെയ്തു. കോഴിക്കോട് ടൗണ്‍ ഹാളില്‍ വെച്ചു നടന്ന ചടങ്ങില്‍ എം.പി വീരേന്ദ്രകുമാര്‍ എം.പി സൈബര്‍ സാങ്കേതിക വിദഗ്ധന്‍ ഡോ.പി.വിനോദ് ഭട്ടതിരിപ്പാടിന് നല്‍കിയാണ് പ്രകാശനം ചെയ്തത്.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, തണല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് സെക്രട്ടറി ഡോ. എ.കെ. അബ്ദുള്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ഐ.എം.എ പ്രസിഡന്റ് ഡോ.വിജയറാം രാജേന്ദ്രന്‍, വിമന്‍സ് വിങ് ചെയര്‍പേഴ്‌സണ്‍ ഡോ.പി.എന്‍.മിനി, ഡോ.കെ.എം സലാം, ഡോ.അമൃത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഡി സി ബുക്‌സാണ് ഡോപമിന്‍ ഇന്റര്‍നെറ്റ് അഡിക്ഷന്‍ രോഗമോ? എന്ന കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലോക സ്‌ക്രീസോഫീനിയ ദിനാചരണത്തോടനുബന്ധിച്ച് മെയ് 24-ാം തീയതിയായിരുന്നു പുസ്തകപ്രകാശനം.
Comments are closed.