DCBOOKS
Malayalam News Literature Website

എം മുകുന്ദന്റെ ‘ദല്‍ഹിഗാഥകള്‍’ (ഇംഗ്ലീഷ് പതിപ്പ്); പുസ്തകപ്രകാശനം ഇന്ന്

എം മുകുന്ദന്റെ ‘ദല്‍ഹിഗാഥകള്‍’ ഇംഗ്ലീഷ് പതിപ്പിന്റെ പ്രകാശനം ഇന്ന് (29 ഒക്ടോബര്‍ 2020) വൈകുന്നേരം 7 മണിക്ക് ശശി തരൂര്‍ നിര്‍വ്വഹിക്കും.ഡിസി ബുക്‌സാണ് ദല്‍ഹിഗാഥകള്‍ പ്രസിദ്ധീകരിച്ചത്. പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് Delhi: A Soliloquy പുറത്തിറക്കുന്നത് വെസ്റ്റ്ലാൻഡ് പബ്ലിഷേഴ്‌സാണ്. പുസ്തകപ്രകാശനത്തെ തുടര്‍ന്ന് സാഹിത്യ നിരൂപക രേഷ് സൂസന്‍ മോഡറേറ്ററായി നടക്കുന്ന പുസ്തകചര്‍ച്ചയില്‍ എം. മുകുന്ദന്‍, ശശി തരൂര്‍, പുസ്‌കത്തിന്റെ വിവര്‍ത്തകരായ ഫാത്തിമ ഇ.വി, നന്ദകുമാര്‍ കെ എന്നിവര്‍ പങ്കെടുക്കും. ഡിസി ബുക്‌സ് ഔദ്യോഗിക യൂ ട്യൂബ്ഫേസ്ബുക്ക് പേജുകളിലൂടെ പ്രിയവായനക്കാര്‍ക്ക് പരിപാടിയുടെ ഭാഗമാകാം.

ഇന്ത്യൻ ജീവിതത്തിന്റെ ഗതിവിഗതികളെ നിർണ്ണയിക്കുന്ന അധികാരസിരാകേന്ദ്രമായ ദൽഹിയെയും ആയിരത്തിത്തൊള്ളായിരത്തി അറുപതുകൾ മുതൽ ഇന്നേവരെ അവിടെയുണ്ടായ സംഭവപരമ്പരകളെയും പശ്ചാത്തലമാക്കി രചിച്ച നോവലാണ് ദല്‍ഹിഗാഥകള്‍‘. ചരിത്രത്താളുകളിൽ നായകരും പ്രതിനായകരുമായി പ്രത്യക്ഷപ്പെടുന്ന വ്യക്തികളല്ല, ദൽഹിയിൽ ജീവിക്കാൻ വിധിക്കപ്പെട്ട സാധാരണക്കാരാണ് ഇതിലെ കഥാപാത്രങ്ങൾ. അവരുടെ ജീവിതത്തിൽ ചരിത്രവും ചരിത്രസംഭവങ്ങളും എങ്ങനെയെല്ലാം ഇടപെടുന്നു എന്നും അവരുടെ വൈയക്തിക-സാമൂഹികജീവിതം എങ്ങനെയെല്ലാം മാറ്റിമറിക്കപ്പെടുന്നുവെന്നും നമുക്ക് അനുഭവവേദ്യമാകുന്നു. ഇന്ത്യൻ അവസ്ഥയുടെ സങ്കീർണ്ണതകൾ മുഴുവൻ നോവലിലൂടെ ഇഴപിരിക്കാനുള്ള വിജയകരമായ ഒരു ശ്രമം.

ദല്‍ഹിഗാഥകള്‍ വാങ്ങാന്‍ സന്ദര്‍ശിക്കൂ

Delhi: A Soliloquyവാങ്ങാന്‍ സന്ദര്‍ശിക്കൂ

Comments are closed.