വി ജെ ജയിംസിന്റെ ചോരശാസ്ത്രം (ഇംഗ്ലീഷ് പതിപ്പ് ); പുസ്തകപ്രകാശനം ഇന്ന്
വി ജെ ജയിംസിന്റെ ചോരശാസ്ത്രം, ഇംഗ്ലീഷ് പതിപ്പിന്റെ പ്രകാശനം ഇന്ന് (1 ആഗസ്റ്റ് 2020 ) നടക്കും. പ്രഥമ ജെ.സി.ബി സാഹിത്യ പുരസ്‌കാര ജേതാവും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ എഴുത്തുകാരൻ ബെന്യാമിൻ ഫേസ്ബുക് ലൈവിലൂടെ ഇന്ന് വൈകുന്നേരം 5.30 ന് പുസ്തകം പ്രകാശനം ചെയ്യും. ഡിസി ബുക്‌സാണ് ചോരശാസ്ത്രം പ്രസിദ്ധീകരിച്ചത്. പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കുന്നത് വെസ്റ്റ്ലാൻഡ് പബ്ലിഷേഴ്‌സാണ് .
പ്രമേയത്തിന്റെ വ്യത്യസ്തതകള്‍ കൊണ്ടും അവതരണഭംഗിയാലും വായനക്കാര്‍ക്ക് വിസ്മയം പകരുന്ന എഴുത്തുകാരനാണ് വി.ജെ ജയിംസ്. പ്രത്യക്ഷത്തില്‍ ഏറ്റവും ലളിതമെന്നു തോന്നുന്ന, തമാശകള്‍ നിറഞ്ഞതെന്നു പ്രതീക്ഷിക്കാവുന്ന ഒരു പ്രമേയത്തിന്റെ ഗൗരവപൂര്‍വമായ ആവിഷ്‌കരണമാണ് ചോരശാസ്ത്രം. പലവിധ പ്രലോഭനങ്ങള്‍ക്കുമിടയില്‍ സ്വന്തം തൊഴില്‍ മറന്നുപോകുന്ന അലസനെന്നു വിളിക്കാവുന്ന ഒരു കള്ളന്‍ ‘ചോരശാസ്ത്ര പണ്ഡിതനാ’യ പ്രൊഫസറുടെ കെണിയില്‍ പെടുക, അയാളില്‍ നിന്ന് ചോരശാസ്ത്രം അഭ്യസിക്കുക, നോട്ടം കൊണ്ടു പൂട്ടു തുറക്കുന്ന വിദ്യ സ്വായത്തമാക്കുക, അവന്‍ ലോകത്തെ നിധിജ്ഞാനങ്ങള്‍ക്കായി അലയുക… ഒടുവില്‍ കള്ളന്‍ ജീവിതത്തിന്റെ പൊരുള്‍ തിരിച്ചറിഞ്ഞു മടങ്ങുന്നിടത്താണ് ചോരശാസ്ത്രം എന്ന നോവല്‍ വ്യത്യസ്തമാകുന്നത്.
വി ജെ ജയിംസിന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
ബെന്യാമിന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
Comments are closed.