DCBOOKS
Malayalam News Literature Website

ദേവ്ദത് പട്‌നായ്കിന്റെ ‘ഭക്തി’; പുസ്തക പ്രകാശനവും പുസ്തകചര്‍ച്ചയും ജനുവരി 5ന്

ഐതീഹ്യപണ്ഡിതനായ ദേവ്ദത് പട്‌നായ്കിന്റെ ഏറ്റവും പുതിയ പുസ്തകം ‘ഭക്തി‘ യുടെ
പ്രകാശനം ജനുവരി 5ന് കെ എസ് രാധാകൃഷ്ണന്‍ നിര്‍വഹിക്കും.  ഡിസി ബുക്‌സ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വൈകുന്നേരം 6 മണിക്കാണ് പ്രകാശനച്ചടങ്ങ് നടക്കുക. തുടര്‍ന്ന് പുസ്തക ചര്‍ച്ചയും നടക്കും.

എന്തുകൊണ്ടാണ് ഹിന്ദുക്കള്‍ വളരെ ആചാരപരമായത്? എന്തുകൊണ്ടാണവര്‍ വിഗ്രഹാരാ
ധാന നടത്തുന്നത്? എന്തുകൊണ്ടാണവര്‍ എപ്പോഴും ജാതി സംരംക്ഷിക്കുന്നത്? അവര്‍ സസ്യഭുക്കുകളാണോ? അവരുടെ പ്രാര്‍ത്ഥനകള്‍ ക്രിസ്ത്യന്‍മുസ്ലീം പ്രാര്‍ത്ഥനകളില്‍ നിന്ന് വ്യത്യസ്തമാണോ? ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ മുസ്ലിം അധിനിവേശം ഹിന്ദു സംസ്
കാരത്തെ തകര്‍ത്തു കളഞ്ഞോ? ഹിന്ദു തത്വശാസ്ത്രത്തിലും ഇന്ത്യാ ചരിത്രത്തിലും ഊന്നിനിന്നുകൊണ്ട് ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ സരളവും സൂക്ഷ്മവുമായി നല്കു
കയാണ് ദേവദത്ത് പട്‌നായിക്. മൃദുഹിന്ദുക്കളുടെയും തീവ്രഹിന്ദുക്കളുടെയും അഹിന്ദുക്കളുടെയും കാഴ്ചകളും കാഴ്ചപ്പാടുകളും മാറ്റിമറിക്കാന്‍പോന്ന ഉള്‍ക്കാഴ്ചകളാണ് ഹിന്ദുമതത്തെക്കുറിച്ച് ഇവിടെ അവതരിപ്പിക്കുന്നത്.

പുസ്തകം പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.