DCBOOKS
Malayalam News Literature Website

വി.ഷിനിലാലിന്റെ ‘124’; പുസ്തകപ്രകാശനം നാളെ

മിണ്ടാതിരിക്കുന്നവരുടേതല്ല, മിണ്ടുന്നവരുടേതാണ് ലോകം

വി.ഷിനിലാലിന്റെ ഏറ്റവും പുതിയ പുസ്തകം ‘124’ നാളെ (2021 ഒക്ടോബര്‍ 19) പ്രകാശനം ചെയ്യും. വൈകുന്നേരം 4 മണിക്ക് നെടുമങ്ങാട് ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ എസ് ഹരീഷില്‍ നിന്നും കബനി സി പുസ്തകം സ്വീകരിക്കും.

ഡോ.കെ.ബി.ശെല്‍വമണി, പ്രദീപ് പനങ്ങാട്, ഇരിഞ്ചയം രവി, സലിന്‍ മാങ്കുഴി, ഡോ.ബി.ബാലചന്ദ്രന്‍, ഡോ.മനോജ് വെള്ളനാട്, ചായം ധര്‍മരാജന്‍, അനില്‍ വേങ്കോട്, കെ.സതീശന്‍, കെ.സി.സാനുമോഹന്‍, വി.ഷിനിലാല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ഡി സി ബുക്‌സിന്റെ 47-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിച്ച 47 പുസ്തകങ്ങളിലൊന്നാണ് വി.ഷിനിലാലിന്റെ ‘124’.  സെക്ഷൻ 124 A രാജ്യദ്രോഹമാണ്;വാക്കാൽ നോക്കാൽ ഭരണകൂടത്തിനെതിരെ പ്രവർത്തിച്ചാൽ ജാമ്യമകന്നോരുദ്യാനമാകും ജീവിതം. ഷിനിലാലിൻറെ ‘124’ എന്ന നോവൽ അതെക്കുറിച്ചാണ്. മിണ്ടാതിരിക്കുന്നവരുടേതല്ല, മിണ്ടുന്നവരുടേതാണ് ലോകം. തന്റെ എഴുത്ത് പൊളിറ്റിക്കലി കറക്റ്റാവണമെന്നാഗ്രഹിക്കുന്ന യുവ എഴുത്തുകാരൻ വിരലിൽ ചോര മുക്കി തന്റെ രാഷ്ട്രീയ കാലത്തെ ഈ മൂന്നക്ക സംഖ്യകൊണ്ട് വരച്ചിടാൻ ശ്രമിക്കുന്നു എന്നും, മിനിക്കഥയായി, നീണ്ട കഥയായി, ഇപ്പോൾ നോവ ലായും വരുന്ന ഈ കൃതിയെക്കുറിച്ച് പറയാം.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

Comments are closed.