DCBOOKS
Malayalam News Literature Website

പുസ്തകപ്രകാശനവും ചര്‍ച്ചാസംഗമവും ഏപ്രില്‍ 9ന്

ടി.എസ് ശ്യാംകുമാര്‍ രചിച്ച ശബരിമല: ഹിന്ദുത്വതന്ത്രങ്ങളും യാഥാര്‍ത്ഥ്യവും, ലക്ഷ്മി രാജീവ് എഡിറ്റ് ചെയ്ത ശബരിമലയും സ്ത്രീകളും എന്നീ പുസ്തകങ്ങളുടെ പ്രകാശനവും ചര്‍ച്ചാസംഗമവും സംഘടിപ്പിക്കുന്നു. പ്രഭാഷകനും എഴുത്തുകാരനുമായ ഡോ.സുനില്‍ പി.ഇളയിടം, ദലിത് ചിന്തകന്‍ സണ്ണി എം.കപിക്കാട്, സംഗീതസംവിധായകന്‍ ബിജിപാല്‍ എന്നിവര്‍ പരിപാടിയില്‍ വിശിഷ്ടാത്ഥികളായിരിക്കും.

ഏപ്രില്‍ 9ന് വൈകിട്ട് 5.30ന് എറണാകുളം സൗത്തിലുള്ള ചാവറ കള്‍ച്ചറല്‍ സെന്ററില്‍ വെച്ചാണ് പുസ്തകപ്രകാശനവും ചര്‍ച്ചയും നടക്കുന്നത്.

Comments are closed.