പുസ്തകവായനയും സക്കറിയയുമായുള്ള സംവാദവും ജൂണ്‍ 19ന്
കോഴിക്കോട്: മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ സക്കറിയയുടെ ആദ്യ ഇംഗ്ലീഷ് നോവല്‍ A Secret History Of Compassion എന്ന കൃതിയുടെ വായനയും പുസ്തകചര്‍ച്ചയും സംഘടിപ്പിക്കുന്നു. പുസ്തകത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ സക്കറിയ വായിക്കുകയും തുടര്‍ന്ന് ഷാഹിന കെ.റഫീഖുമായി നടത്തുന്ന അഭിമുഖസംഭാഷണവും പരിപാടിയുടെ ഭാഗമായുണ്ട്. കൂടാതെ സഹൃദയര്‍ക്ക് സക്കറിയയുമായി സംവദിക്കാനും ഒപ്പം അദ്ദേഹത്തിന്റെ കൈയ്യൊപ്പോടുകൂടി പുസ്തകങ്ങള്‍ സ്വന്തമാക്കാനും സാധിക്കും.
ജൂണ്‍ 19-ാം തീയതി ബുധനാഴ്ച വൈകിട്ട് അഞ്ചു മണിക്ക് കോഴിക്കോട് ഫോക്കസ് മാളില്‍ വെച്ചാണ് പുസ്തകവായനയും ചര്‍ച്ചയും സംഘടിപ്പിച്ചിരിക്കുന്നത്. ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.
Comments are closed.