DCBOOKS
Malayalam News Literature Website

‘മെട്രോനഗരവും ജാതിയും’; ഗൗരി ലങ്കേഷ് എഴുതിയ ലേഖനം വായിക്കാം

ജനാധിപത്യാശയപ്രചാരകയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയുമായ ഗൗരിലങ്കേഷിന്റെ ആശയങ്ങള്‍ അവരുടെ കൊലപാതകാനന്തരം ശക്തമായ ഊര്‍ജ്ജത്തോടെയാണ് പുനര്‍ജ്ജനിച്ചത്. രാജ്യത്തെ എല്ലാ മാധ്യമങ്ങളും അവരുടെ ലേഖനങ്ങള്‍ മികച്ച പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്നു. ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും സഹിഷ്ണുതയുടെ പൈതൃകത്തിനേറ്റ വെടിയുണ്ടയാണ് ഗൗരിയുടെ കൊലപാതകം. ഗൗരി ലങ്കേഷ് കന്നടയിലും ഇംഗ്ലീഷിലുമെഴുതിയ ലേഖനങ്ങളുടെയും അന്വേഷണ റിപ്പോര്‍ട്ടുകളുടെയും ഓര്‍മ്മകളുടെയും സമാഹാരമാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഞാന്‍ ഗൗരി ഞങ്ങള്‍ ഗൗരി. അവരുടെ എഴുത്തിനെയും ജീവിതത്തെയും വിശദമായി അവതരിപ്പിക്കുന്നു ഈ പുസ്തകം.

കോളമിസ്‌റ്റെന്ന നിലയില്‍ ഗൗരി ലങ്കേഷ് എഴുതിയ ലേഖനം വായിക്കാം. ‘മെട്രോനഗരവും ജാതിയുമാണ് ലേഖനത്തിന്റെ വിഷയം’. വിവര്‍ത്തനം: പി ജസീല

നമ്മളില്‍ പലരും വളര്‍ന്നുവന്നത് ജാതിയുടെ അടിസ്ഥാനത്തിലല്ല, അതൊരു ഘടകമായി കാണുന്നുമില്ല. എന്നാല്‍ കോസ്‌മോപൊളിറ്റന്‍ നഗരങ്ങള്‍ക്ക് അത്തരമൊരു സംരക്ഷണം നല്‍കാന്‍ കഴിയുമോ? ജാതീയത പോലുള്ള തിന്‍മകളില്‍ നിന്ന് മോചിതരായെന്നാണ് ബംഗലൂരു പോലുള്ള കോസ്‌മോപൊളിറ്റന്‍, ആധുനിക നഗരത്തില്‍ ജീവിക്കുന്ന നമ്മളെല്ലാം വിശ്വസിക്കാനിഷ്ടപ്പെടുന്നത്. ബഹുനില ഓഫിസ് കെട്ടിടത്തിന്റെ എ.സി മുറികളിലിരുന്ന് ജോലിചെയ്യുമ്പോള്‍ ഉയര്‍ന്ന ജാതിയിലുള്ളവര്‍ പ്രത്യേക പരിഗണനയോ താഴ്ന്ന വിഭാഗക്കാര്‍ ഇകഴ്ചയോ അനുഭവിക്കുന്നില്ല. സാധ്യമായതെല്ലാം നാം ചെയ്യുന്നു. അറിയാവുന്ന ഭാഷകളില്‍ സംസാരിക്കുന്നു, വിവിധതരത്തിലുള്ള ഭക്ഷണം ആസ്വദിക്കുന്നു. സുഹൃത്തുക്കള്‍ക്കിടയില്‍ ജാതി ഒരു പ്രശ്‌നമേ അല്ല. അപ്പോള്‍ ഈ ലോകം നമ്മുടെതാണ്. ഇവിടെ നമ്മുടെ വിജയവും പരാജയവും തീരുമാനിക്കുന്നത് കഴിവും ബുദ്ധിസാമര്‍ഥ്യവുമാണ്.അല്ലാതെ നാം പിറന്ന ജാതിയുടെ അടിസ്ഥാനത്തിലല്ല. തീര്‍ച്ചയായും നാമില്‍ പലരും ജാതിയെന്ന ചട്ടക്കൂടിന് അതീതമായാണ് വളര്‍ന്നത്. എന്നാല്‍ മെട്രോ നഗരങ്ങള്‍ക്ക് ആ രീതിയില്‍ നമുക്ക് സംരക്ഷണം നല്‍കാന്‍ കഴിയുന്നുണ്ടോ? യഥാര്‍ഥത്തില്‍ കോസ്‌മോപൊളിറ്റന്‍ ആണോ ആ നഗരങ്ങള്‍? നിരാശയോടെ പറയട്ടെ, ഉത്തരം ഇല്ല എന്നുതന്നെ. ഇത് ഏറ്റവും നന്നായി വിവരിക്കാന്‍ എന്റെ സുഹൃത്ത് ശിവലിംഗത്തിന്റെ അനുഭവം പങ്കുവെക്കാം. ഒരു സര്‍ക്കാര്‍ സ്‌കൂളിലെ തമിഴ് അധ്യാപകനായിരുന്നു അദ്ദേഹം. വര്‍ഷങ്ങള്‍ക്കു മുമ്പാണ്, ശിലിംഗം വാടകക്കു താമസിക്കാന്‍ വീടന്വേഷിക്കുന്ന സമയം. അദ്ദേഹത്തന്റെ മകള്‍ പത്രപ്രവര്‍ത്തകയായിരുന്നു. മകന്‍ പ്രശസ്തമായൊരു നിയമസര്‍വകലാശാലയിലെ വിദ്യാര്‍ഥിയും. അവര്‍ക്ക് മൂന്നുപേര്‍ക്കും താമസിക്കാന്‍ ബസവനഗുഡിയിലോ അതിനു പരിസരത്തോ ഒരു വീടു കിട്ടിയാല്‍ നന്നായിരിക്കുമെന്ന് ശിവലിംഗത്തിന് തോന്നി. എന്നാല്‍ ഈ പരിസരത്തുള്ള വീട്ടുടമകളൊന്നും ശിവലിംഗത്തിന് വീടുനല്‍കാന്‍ തയ്യാറായില്ല. അദ്ദേഹത്തിന് വാടക തരാന്‍ കഴിയില്ലെന്നോ, അദ്ദേഹത്തിന്റെ പേരില്‍ പൊലീസ് കേസുണ്ടെന്നോ മറ്റു നിയമപരമായ നൂലാമാലകളുണ്ടാവുമെന്നോ സംശയിച്ചിട്ടായിരുന്നില്ല അത്. ഏറെ തലപുകക്കേണ്ട, ദലിതനായിരുന്നു എന്ന ഒറ്റക്കാരണം കൊണ്ടാണ്? ശിവലിംഗത്തിന് വാടകവീടു ലഭിക്കാതിരുന്നത്.

മറ്റൊരു സുഹൃത്തിന്റെ അനുഭവം കൂടി പത്രപ്രവര്‍ത്തസുഹൃത്ത്? മുഹമ്മദ് ഇസ്മായിലിന്റെ കാര്യത്തിലും സംഭവിച്ചത് ഇതുതന്നെ. നന്നായി കന്നഡ സംസാരിക്കുമായിരുന്നു ഇസ്മായില്‍. അദ്ദേഹത്തിന്റെ കന്നഡ കേള്‍ക്കുമ്പോള്‍ ഭൂരിഭാഗം വീട്ടുടമകളും ഹിന്ദുവാണെന്നാണ് ധരിച്ചത്. വീടു വാടകക്ക് നല്‍കാന്‍ കരാറൊപ്പിടുമ്പോഴാഅദ്ദേഹം മുസ്‌ലിമാണെന്നറിയുക. അതോടെ അവര്‍ പിന്‍മാറും. ഈ രണ്ടുസംഭവങ്ങളിലും മറ്റുജാതിക്കാരായതുകൊണ്ടാണ് വീടു വാടകക്ക് കൊടുക്കാതിരുന്നതെന്ന് ഒരിക്കലും അവരോട്പറഞ്ഞിട്ടില്ല. അക്കാര്യത്തില്‍ ആ വീട്ടുടമകളെല്ലാം പരിഷ്‌കൃതസമൂഹത്തിനൊപ്പമാണ്. കരാര്‍ ഒപ്പിടുന്നതിനു മുമ്പ ഇവരോടൊക്കെ ഭക്ഷണകാര്യങ്ങളെ കുറിച്ച് ചോദിച്ചറിയും. അവസാനം മാംസാഹാരം കഴിക്കുന്നവര്‍ക്ക് വീടുനല്‍കാന്‍ ബുദ്ധിമുട്ടെന്ന് അറിയിക്കുന്നതോടെ നടപടികള്‍ അവസാനിക്കും. എന്നാല്‍ ഇത്തരത്തിലുള്ള മര്യാദകള്‍ പാലിക്കാത്തവരുമുണ്ട്. ജയനാഗര്‍, മല്ലേശ്വരം തുടങ്ങിയ ഭാഗങ്ങളില്‍ വീട്ടുടമകള്‍ ”വീടുകള്‍ വാടകക്ക് ഫബ്രാഹ്മണര്‍ക്കു മാത്രം” എന്ന നോട്ടീസുകള്‍ പതിക്കുന്നത് വലിയ അദ്?ഭുതമൊന്നുമല്ല. കര്‍ണാടകയിലെ ചെറുനഗരങ്ങളിലും മുനിസിപ്പാലിറ്റികളിലും കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാണ്. കഴിഞ്ഞ 84 വര്‍ഷമായി നമ്മുടെ രാജ്യത്ത് ജാതിയുടെ അടിസ്ഥാനത്തിലുള്ള ജനസംഖ്യകണക്കെടുപ്പ് ഉണ്ടായിരുന്നില്ല. കാലം ഇത്രയായിട്ടും നമ്മുടെ രാജ്യം ജാതീയചിന്തയില്‍ മാറ്റം ഒന്നുംവരുത്തിയിട്ടുമില്ല. ഇപ്പോള്‍ മനുഷ്യത്വരഹിതമായ ജാതീയതയുടെ വേരുകള്‍ കൂടുതല്‍ ശക്തമായിരിക്കുന്നു. സാമൂഹികഫവിദ്യാഭ്യാസരംഗങ്ങളിലുള്ള കണക്കെടുപ്പ് ജാതി കണക്കെടുപ്പായി കരുതാന്‍ നമ്മുടെ രാഷ്ട്രീയനേതാക്കള്‍ തയ്യാറാകാത്തത് തന്നെയാണ് കാരണം.

1931ല്‍ ബ്രിട്ടിഷ് ഭരണകാലത്താണ് അവസാനമായി ഇന്ത്യയില്‍ ജാതികണക്കെടുപ്പ് നടന്നത്. അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തിന്റെ ഉന്നമനത്തിനായാണ് ഭരണഘടന സംവരണം ഉറപ്പുനല്‍കുന്നത്. തലമുറകളായി അടിച്ചമര്‍ത്ത വിഭാഗങ്ങള്‍ക്ക് ഉയര്‍ന്നുവരാനായി സംവരണം വഴി കൈത്താങ്ങ് നല്‍കുകയാണ് നമ്മുടെ ഭരണഘടന. ഈവിഷയം കോടതികളുടെ പരിഗണനയില്‍ എത്തിയപ്പോള്‍ പിന്നാക്കവിഭാഗങ്ങളുടെ യഥാര്‍ഥ കണക്കുകള്‍ നല്‍കണമെന്ന് സുപ്രിംകോടതിയും വിവിധ ഹൈകോടതികളും സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. എന്നാല്‍ കണക്കുകള്‍ നല്‍കാന്‍ സര്‍ക്കാരുകള്‍ തയ്യാറായില്ല. തുടര്‍ന്നാണ് സുപ്രിംകോടതി 10 വര്‍ഷം കൂടുമ്പോള്‍ ദേശീയതലത്തില്‍ സാമൂഹികഫവിദ്യാഭ്യാസ സര്‍വേ നടത്താന്‍ ഉത്തരവിട്ടത്. സമൂഹത്തിലെ പിന്നാക്കവിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക അവസ്ഥ മനസിലാക്കുകയായിരുന്നു ലക്ഷ്യം. ആറുവര്‍ഷം മുമ്പാണ് കര്‍ണാടകയില്‍ ഇത്തരമൊരു പദ്ധതി നടപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. തുടക്കത്തില്‍ അല്‍പം പരിഭ്രമമുണ്ടായെങ്കിലും പദ്ധതി ഭംഗിയായി നടക്കുന്നുണ്ട്. അതേസമയം സാമ്പത്തികമായും രാഷ്ട്രീയമായും ഉന്നതിയില്‍ നില്‍ക്കുന്ന വിഭാഗങ്ങള്‍ സര്‍വേ നടത്തുന്നതിന് എതിരാണ്. സംവരണം ലഭിക്കുന്നതോടെ പിന്നാക്കവിഭാഗങ്ങളുടെ ആനുപാതിക പ്രാതിനിധ്യമുണ്ടാകും എന്നാണ് ഇവരുടെ ഭയം. എന്നാല്‍ 50 ശതമാനത്തില്‍ കൂടുതല്‍ സംവരണം അനുവദിക്കില്ലെന്ന് സുപ്രിംകോടതി ഉത്തരവിട്ട സാഹചര്യത്തില്‍ അവരുടെ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല.

നമ്മുടെതൊരു മതേതര രാജ്യമാണ്. എന്നിട്ടും എന്തിനാണിവിടെ ജാതി സെന്‍സസ് നടത്തുന്നതെന്ന് അടുത്തിടെ, ഭീമണ്ണ ഖന്ദ്രി ചോദിക്കുകയുണ്ടായി. അതുപോലെ, പൊതുജനങ്ങളുടെ പണം പാഴാക്കാനുള്ള ഒരു ഏര്‍പ്പാടാണിതെന്ന് അപ്പാജി ഗൗഡയും പറഞ്ഞു. പൊതുസമൂഹത്തി?െന്റ നന്‍മക്കായി ഈ പണം വിനിയോഗിക്കുകയാണെങ്കില്‍ കൂടുതല്‍ കാര്യക്ഷമമായേനെ യെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഖന്ദ്രി ലിങ്കായത്തുകളുടെ വീരശൈവ മഹാസഭയുടെ പ്രസിഡന്റാണ് എന്നതും ഗൗഡ കര്‍ണാടകയിലെ പ്രബല വിഭാഗമായ വൊക്കലിഗര സംഗത്തിന്റെ പ്രസിഡന്റുമാണ് എന്നതുമാണ് അതിലെ വിരോധാഭാസം. സാമൂഹിക വിദ്യാഭ്യാസ സര്‍വേ സാമൂഹികമായും മുഖ്യധാരയില്‍ നിന്നും അരികുവല്‍കരിക്കപ്പെട്ട ഒരു വിഭാഗത്തെ കുറിച്ചുള്ള കൃത്യമായ കണക്കുകള്‍ നല്‍കുന്നു. കുട്ടികള്‍ സ്‌കൂളുകളില്‍ നിന്നും കൊഴിഞ്ഞുപോകുന്നത് എങ്ങനെയെന്നും അസംഘടിത തൊഴിലാളി വിഭാഗങ്ങളെ കുറിച്ചും ബലഹീന വിഭാഗങ്ങളെ കുറിച്ചും കൃത്യമായ വിവരങ്ങള്‍ നമുക്ക്? നല്‍കുന്നു. അതുവഴി അവര്‍ സര്‍ക്കാര്‍ പദ്ധതികളുടെ നേട്ടങ്ങള്‍ അര്‍ഹരാകുന്നു. എന്നാല്‍, അതെസമയം, മതംമാറിയവര്‍ക്കും സംവരണത്തി?െന്റ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുവെന്നിതിനാല്‍ ഈ സ?മ്പ്രദായത്തില്‍ തിരുത്തുകള്‍ ആവശ്യമാണെന്ന് വലതുപക്ഷ വിഭാഗങ്ങള്‍ വാദിക്കുന്നു.

നമ്മുടെ രാജ്യത്തെ സമൂഹത്തിന്റെ യഥാര്‍ഥ ചിത്രം വെളിച്ചത്തുകൊണ്ടുവരണമെങ്കില്‍ ഇത്തരം സര്‍വേകള്‍ കൂടിയേ തീരൂ. അങ്ങനെയല്ലെങ്കില്‍ മെട്രോനഗരങ്ങളില്‍ പോലും ജാതിസമ്പ്രദായം കൂടുതല്‍ ശക്തമായി മാറും. അതിനെതിരായ പോരാട്ടത്തില്‍ കര്‍ണാടക മുന്നിലുണ്ട് എന്നത് ഏറെ സന്തോഷമുണ്ടാക്കുന്നു. (ബാംഗ്ലൂര്‍ മിറര്‍ഫ2015 ഏപ്രില്‍ 10)

Comments are closed.