‘വിശുദ്ധ സഖിമാര്‍’ പുസ്തകപ്രകാശനവും മുഖാമുഖവും ഡിസംബര്‍ 15-ന്
കൊച്ചി: എഴുത്തുകാരി സഹീറാ തങ്ങളുടെ പുതിയ നോവല്‍ വിശുദ്ധ സഖിമാര്‍ പ്രകാശനം ചെയ്യുന്നു. വ്യത്യസ്ത മേഖലകളിലുള്ള 30 വനിതകള്‍ ചേര്‍ന്നാണ് നോവല്‍ പ്രകാശിപ്പിക്കുന്നത്. ഡിസംബര്‍ 15 ഞായറാഴ്ച വൈകിട്ട് 4.30ന് കൊച്ചി പനമ്പിള്ളി നഗറിലുള്ള കഫെ പപ്പായയില്‍ വെച്ചാണ് പ്രകാശനം സംഘടിപ്പിച്ചിരിക്കുന്നത്.
പരിപാടിയില്‍ കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് ആമുഖപ്രഭാഷണം നടത്തും. ഹൈബി ഈഡന്‍ എം.പി, എം.എസ്.ജയ ഐ.എ.എസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കാനെത്തുന്നു. തുടര്‍ന്ന് സഹീറാ തങ്ങളും മാധ്യമപ്രവര്‍ത്തകനായ കുഞ്ഞിക്കണ്ണന്‍ വാണിമേലും തമ്മിലുള്ള ഒരു അഭിമുഖസംഭാഷണവും പ്രകാശനചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
പരിപാടിയിലേക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം
Comments are closed.