പി.കെ.സാബുവിന്റെ ‘വിപ്ലവത്തിന്റെ കിഴക്കേനട’ പ്രകാശനം ചെയ്തു
ശ്രീനാരായണഗുരുവിന്റെ ദര്‍ശനവ്യാപ്തിയെ ആനുകാലികവിഷയങ്ങളും സംഭവങ്ങളും അടിസ്ഥാനമാക്കി വിശദീകരിക്കുന്ന പഠനങ്ങളുടെ സമാഹാരം ‘വിപ്ലവത്തിന്റെ കിഴക്കേനട‘ നാരായണ ഗുരുകുലം അദ്ധ്യക്ഷന്‍ ശ്രീ.മുനി നാരായണപ്രസാദ് പ്രകാശനം ചെയ്തു. പി.കെ.സാബു രചിച്ചിരിക്കുന്ന ഈ കൃതി ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ജ്ഞാനശാസ്ത്രപരമായും സാമൂഹ്യശാസ്ത്രപരമായും നാരായണഗുരുവിന്റെ ദര്‍ശനത്തിന്റെ വിപ്ലവാത്മകതയെ വീണ്ടെടുക്കുകയാണ് പി.കെ.സാബു വിപ്ലവത്തിന്റെ കിഴക്കേനട എന്ന ഈ കൃതിയിലൂടെ. മാവോയിസവും നക്‌സലിസവും അമേരിക്കന്‍ തിരഞ്ഞെടുപ്പും മതനിരപേക്ഷതയും അഹിംസയുമെല്ലാം ഇതില്‍ വിഷയമായിവരുന്നു. പടിഞ്ഞാറിന്റെ ജ്ഞാനമല്ല, കിഴക്കിന്റെ ജ്ഞാനപ്രകാശമാണ് വിപ്ലവത്തിന്റെ ദര്‍ശനമെന്ന് ഈ പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
Comments are closed.