DCBOOKS
Malayalam News Literature Website

വി.ഹരീഷിന്റെ ‘കാരിയും പൊട്ടനും ‘; പുസ്തക പ്രകാശനം നടന്നു

കാഞ്ഞങ്ങാട് : യുവ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ വി ഹരീഷ് എഴുതിയ ‘കാരിയും പൊട്ടനും’ എന്ന പുസ്തകം പ്രകാശനം ചെയ്തു. കാഞ്ഞങ്ങാട് ഡിസി ബുക്സിൽ വച്ച് നടന്ന ചടങ്ങിൽ കൊച്ചി ലോകധർമ്മി തീയ്യറ്റർ ആർട്ടിസ്റ്റിക് ഡയറക്ടർ ഡോ. ചന്ദ്രദാസൻ സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാര ജേതാവ് ഉദിനൂർ ബാലഗോപാലനു നൽകി പുസ്തകം പ്രകാശനം ചെയ്തു. സാഹിത്യ അക്കാദമി അംഗം ഇ.പി രാജഗോപാലൻ, അജയ് പ്രസീദ്, ദിനേശൻ വെള്ളിക്കോത്ത്, അശ്വത്ത്, അനീഷ് ടി.എ, ഉമേഷ് സുധാകർ എന്നിവർ സംബന്ധിച്ചു.

സാമൂഹിക -സാംസ്കാരിക മേഖലകളെ പരാമർശിക്കുന്ന അഞ്ച് നാടകങ്ങൾ അടങ്ങിയതാണ് പുസ്തകം . ഡി സി ബുക്‌സാണ് പ്രസാധകർ .

Comments are closed.