ഷീലാ ടോമിയുടെ ‘വല്ലി’; നോവല്‍ചര്‍ച്ച മാര്‍ച്ച് 16ന്
ഷീലാ ടോമിയുടെ ‘വല്ലി‘ എന്ന നോവലിനെ ആസ്പദമാക്കി നടക്കുന്ന പുസ്തകചര്‍ച്ച മാര്‍ച്ച് 16 ശനിയാഴ്ച വൈകുന്നേരം 5.30ന് പാലാരിവട്ടം പി ഓ സിയില്‍ നടക്കും. ഷീലാ ടോമി, ഡോ.അജു കെ നാരായണന്‍, അബിന്‍ ജോസഫ്, രേഖ ആര്‍ താങ്കള്‍ എന്നിവര്‍ പങ്കെടുക്കും.
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിനായുള്ള 2022-ലെ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ നോവലാണ് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ഷീലാ ടോമിയുടെ ‘വല്ലി‘ . കുത്തനെയുള്ള ഇറക്കവും വളവും തിരിവും മലയും പുഴയും കാടും മഞ്ഞുമുള്ള വയനാടിന്റെ മുക്കിലും മൂലയിലുംകൂടി മിത്തുകള്‍ക്കൊപ്പം ഒരു നവസഞ്ചാരമാണ് ‘വല്ലി’ എന്ന നോവല്‍. മാധവ് ഗാഡ്ഗില്‍ പല ഇക്കോളജിക്കലി സെന്‍സിറ്റീവ് സോണുകളാക്കി തിരിക്കുന്നതിനും മുമ്പേ എല്ലാ സോണുകളിലേക്കും മനുഷ്യരുടെ അനിയന്ത്രിതമായ തള്ളിക്കയറ്റം സംഭവിച്ചുകഴിഞ്ഞിരുന്ന ബയല്‍നാട് എന്ന വയനാട്ടില്‍നിന്ന് ഒരു വനഗാഥ. എപ്പോഴും പരാജയപ്പെടുത്തപ്പെടുന്ന ആദിവാസികളുടെ, പാവപ്പെട്ട കുടിയേറ്റകര്‍ഷകരുടെ ജീവഗാഥ.
Comments are closed.