DCBOOKS
Malayalam News Literature Website

വിക്തോർ യൂഗോയുടെ ‘പാവങ്ങൾ’; ഡോ‌. പി.കെ രാജശേഖരൻ നയിക്കുന്ന ചർച്ച ഇന്ന്

വിക്തോർ യൂഗോയുടെ ‘പാവങ്ങൾ’ എന്ന പുസ്തകത്തെക്കുറിച്ച് ഡോ‌. പി.കെ രാജശേഖരൻ നയിക്കുന്ന ചർച്ച ഇന്ന് ( 28 ആഗസ്റ്റ് 2021) രാത്രി 8ന് ബുക്സ്റ്റാള്‍ജിയ ക്ലബ്‌ഹൗസിൽ.  പ്രിയവായനക്കാര്‍ക്കും ചര്‍ച്ചയില്‍ പങ്കെടുക്കാം.

വിക്തോർ യൂഗോയുടെ ‘Les Miserables’ ന് 1925ൽ നാലപ്പാട്ട് നാരായണമേനോൻ നടത്തിയ ‘പാവങ്ങൾ’ എന്ന പരിഭാഷയാണ് ആധുനിക മലയാള നോവലിനെ സൃഷ്ടിച്ചത്. ഒരപ്പം മോഷ്ടിച്ചതിന് 19 വർഷം തടവറയിൽകിടന്ന ജീൻവാൽജീനും വെള്ളിമെഴുകുതിരിക്കാലുകൾ സമ്മാനിച്ച ദീഞ്ഞിലെ ബിഷപ്പും ദരിദ്രരും തെണ്ടികളും അടിമകളും വിപ്ലവകാരികളുമായ അനേകം മനുഷ്യരും അതോടെ മലയാളി മനസ്സിന്റെ ഭാഗമായി. ഒരു നൂറ്റാണ്ടു തികയുന്ന ആ വിവർത്തനത്തെപ്പറ്റി ഇന്ന് ക്ലബ്‌ഹൗസിൽ ചർച്ചചെയ്യുന്നു.

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.