എന്റെ ചോരയില്‍ തന്നെ തെയ്യമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു: അംബികാസുതന്‍ മാങ്ങാട്, വീഡിയോ
ജനകീയമായ പ്രത്യയശാസ്ത്രങ്ങളെ സവിശേഷമായി പ്രമേയവല്ക്കരിക്കപ്പെട്ട ധാരാളം ചെറുകഥകളും നോവലുകളും മലയാളത്തിന് നല്‍കിയ എഴുത്തുകാരനാണ് അംബികാസുതന്‍ മാങ്ങാടെന്ന് സോമന്‍ കടലൂര്‍. അംബികാസുതന്‍ മാങ്ങാടിന്റെ ഏറ്റവും പുതിയ പുസ്തകം ‘മാക്കം എന്ന പെണ്‍തെയ്യം‘ എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി ഡിസി ബുക്‌സ് സംഘടിപ്പിച്ച പുസ്തകചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ കാലത്തെയും നമ്മുടെ ജീവിതത്തെയും ബാധിക്കുന്ന പ്രശ്‌നങ്ങളെ വളരെ സൗന്ദര്യാത്മകമയും ലളിതമായും അംബികാസുതന്‍ മാങ്ങാട് അവതരിപ്പിക്കുന്നുവെന്നും സോമന്‍ കടലൂര്‍ പറഞ്ഞു. എഴുത്തുജീവിത്തില്‍ തെയ്യം എന്ന അനുഷ്ഠാന കലയെ പിന്തുടരാനും എഴുത്ത് ജീവിതത്തില്‍ തെയ്യം നിറഞ്ഞാടാനുണ്ടായ സാഹചര്യത്തെക്കുറിച്ചുമൊക്കെ അംബികാസുതന്‍ മാങ്ങാട് ചര്‍ച്ചയില്‍ വിശദമാക്കി.
അംബികാസുതന് മാങ്ങാടിന്റെ ഏറ്റവും പുതിയ പുസ്തകം ‘മാക്കം എന്ന പെണ്തെയ്യത്തെ’ ആസ്പദമാക്കിയുള്ള പുസ്തകചര്ച്ചയുടെ പൂര്‍ണ്ണരൂപം
Comments are closed.