പ്രൊഫ ടി.ജെ ജോസഫിന്റെ ‘അറ്റുപോകാത്ത ഓര്‍മ്മകള്‍’; പുസ്തകചര്‍ച്ചയും സംവാദവും നാളെ
പ്രൊഫ. ടി.ജെ. ജോസഫ് രചിച്ച ആത്മകഥ ‘അറ്റുപോകാത്ത ഓര്‍മകള്‍’ എന്ന പുസ്തകത്തെ ആസ്പദമാക്കി ചര്‍ച്ചയും സംവാദവും സംഘടിപ്പിക്കുന്നു. യുവകലാസാഹിതി വൈക്കം മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ ( 21 ഫെബ്രുവരി 2021) വൈകിട്ട് മൂന്ന് മണിക്ക് വൈക്കം സത്യഗ്രഹസ്മാരക ഹാളിലാണ് പരിപാടി നടക്കുക.
പ്രൊഫ.ടി ജെ ജോസഫ്, എന്‍ എം പിയേഴ്‌സണ്‍, എ പി അഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
അക്ഷരങ്ങളുടെ പേരില്‍, ആശയങ്ങളുടെ പേരില്‍ കൈപ്പത്തി മുറിച്ചുമാറ്റപ്പെട്ട ഒരു അദ്ധ്യാപകന്റെ അറ്റുപോകാത്ത ഓര്‍മ്മകളുടെ പുസ്തകമാണ് ‘അറ്റുപോകാത്ത ഓര്‍മകള്‍’. അദ്ധ്യാപകജീവിതത്തിലും വ്യക്തിജീവിതത്തിലും മറ്റാരും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത സന്ദിഗ്ദ്ധ മുഹൂര്‍ ത്തങ്ങളിലൂടെ കടന്നുപോകേണ്ടിവന്ന ഒരാള്‍ ആ അനുഭവങ്ങളെ മുന്‍നിര്‍ത്തി തന്റെ ജീവിതം എഴുതിയിരിക്കുകയാണ് ഈ പുസ്തകത്തില്‍.
Comments are closed.