‘കാലിക്കറ്റ് ഹെറിറ്റേജ് ട്രെയില്‍സ്’ ; പുസ്തക ചര്‍ച്ച നാളെ
‘കാലിക്കറ്റ് ഹെറിറ്റേജ് ട്രെയില്‍സ്’ എന്ന പുസ്‌കത്തെ മുന്‍നിര്‍ത്തി പുസ്തക ചര്‍ച്ച സംഘടിപ്പിക്കുന്നു. പുസ്തകത്തിന്റെ രചയിതാവ് ക്യാപ്റ്റന്‍ രമേശ് ബാബുവാണ് ചര്‍ച്ച നയിക്കുന്നത്. നാളെ രാവിലെ 11 മുതല്‍ 12 വരെയാകും പുസ്തകചര്‍ച്ച നടക്കുക. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സന്ദര്‍ശിക്കുക
ചരിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്ന, ചരിത്രത്താല്‍ സമ്പന്നമായ ഒരു നഗരമാണ് കാലിക്കറ്റ്. നഗരത്തിന്റെ എല്ലാ കോണുകള്‍ക്കും സ്മാരകങ്ങളുടെയും ചരിത്രത്തിന്റെയുമൊക്കെ കഥകള്‍ പറയാനുണ്ടാകും. സുഗന്ധദ്രവ്യങ്ങളുടെ കോട്ടയായിരുന്ന കാലിക്കറ്റിന് ചൈനയില്‍ നിന്ന് വെനീസിലേക്ക് വ്യാപിച്ചുകിടക്കുന്ന വ്യാപാര ബന്ധങ്ങളുണ്ടായിരുന്നു. രാജാക്കന്മാര്‍ ഭരിച്ച നഗരം നൂറ്റാണ്ടുകളായി വ്യാപാരികളെയും യാത്രക്കാരെയും ജേതാക്കളെയും കോളനിവാസികളെയും ആകര്‍ഷിച്ചു. എല്ലാത്തിന്റെയും അടയാളങ്ങള്‍ അവിടെ അവശേഷിപ്പിച്ചിട്ടുണ്ട്. എട്ടാം നൂറ്റാണ്ട് മുതല്‍ ആധുനിക കാലം വരെയുള്ള അതിന്റെ ചരിത്രം കണ്ടെത്തുന്ന ഈ പുസ്തകം നഗരത്തിന്റെ പൈതൃക പാതകളിലൂടെ നിങ്ങളെ കൊണ്ടുപോകുന്നു. പൈതൃക പ്രേമികള്‍ക്കായുള്ള ഒരു ഗൈഡ്, ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒരു റഫറന്‍സ് പുസ്തകം, നഗരവുമായി പ്രണയത്തിലാകാന്‍ താല്‍പ്പര്യപ്പെടുന്ന വായനക്കാര്‍ക്ക് ആകര്‍ഷകമായ ഒരു വിവരണം എന്നിവയാണ് കാലിക്കറ്റ് ഹെറിറ്റേജ് ട്രെയില്‍സ് എന്ന പുസ്തകം വായനക്കാര്‍ക്ക് സമ്മാനിക്കുക.
Comments are closed.