അവളായിരുന്നു കുടുംബത്തിന്റെ നെടുംതൂണ്‍; മൗനം വെടിഞ്ഞ് ബോണികപൂര്‍
ശ്രീദേവിയുടെ മരണത്തിനുശേഷം നിരവധി വിവാദങ്ങള്‍ ഭര്‍ത്താവ് ബോണി കപൂര്‍ നേരിടേണ്ടിവന്നിരുന്നു. എന്നാല്‍ ഈ വിവാദങ്ങള്‍ക്കൊന്നും ബോണി കപൂറും ശ്രീദേവിയുടെ കുടുംബവുംമറുപടി നല്‍കിയിരുന്നില്ല. എന്നാല്‍ ഇതിനൊക്കെയുള്ള ഉത്തരമായിട്ടാണ് ഇന്നലെ രാത്രി ശ്രീദേവിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ കൂടി ബോണി കപൂര്‍ രംഗത്ത് വന്നത്. ഞങ്ങളുടെ ലോകത്തെ നിലാവായിരുന്നു ശ്രീദേവിയെന്നും കുടുംബത്തിന്റെ നെടുംതൂണായിരുന്നുവെന്നും ബോണി പറയുന്നു..
”ഞങ്ങളുടെ ലോകത്തെ നിലാവായിരുന്നു ശ്രീദേവി. അവര്‍ക്ക് നടിയായിരുന്നു. എന്നാല്‍ എനിയ്ക്ക് അവള്‍ പ്രണയിനിയായിരുന്നു, എന്റെ രണ്ട് മക്കളുടെ അമ്മയായിരുന്നു- മക്കള്‍ക്ക് അവള്‍ എല്ലാമായിരുന്നു. അവളായിരുന്നു ഈ കുടുംബത്തിന്റെ നെടുംതൂണ്‍.
എന്റെ സുഹൃത്തിനെയും ഭാര്യയെയും മക്കളുടെ അമ്മയെയും നഷ്ടപ്പെട്ടത് വാക്കുകള്‍കൊണ്ട് വിശദീകരിക്കാനാകില്ല. എനിക്കൊപ്പം ഉറച്ച് നിന്ന ബന്ധുക്കള്‍ സുഹൃത്തുക്കള്‍ ശ്രീദേവിയുടെ ആരാധകര്‍ എന്നിവരോട് നന്ദി അറിയിക്കുന്നു. അര്‍ജുന്റെയും അന്‍ഷുലയുടെയും പൂര്‍ണ്ണ പിന്തുണ ലഭിച്ചു. തനിക്കും ഖുശിയ്ക്കും ജാന്‍വിയ്ക്കും അവര്‍ താങ്ങായിരുന്നു. നികത്താനാകാത്ത നഷ്ടം അഭിമുഖീകരിക്കാന്‍ ഞങ്ങള്‍ കുടുംബത്തോടെ ശ്രമിക്കുകയാണ്”- ബോണി കപൂര്‍ പറഞ്ഞു.
Comments are closed.