DCBOOKS
Malayalam News Literature Website

രജത് ആർ- ന്റെ ‘ബോഡിലാബ്’; പുസ്തകപ്രകാശനം ഇന്ന്

രജത് ആർ എഴുതിയ ഏറ്റവും പുതിയ ക്രൈം ത്രില്ലർ  ‘ബോഡിലാബ്’ ഇന്ന്  (20 ആഗസ്റ്റ് 2022) വൈകുന്നേരം 5.30ന് തിരുവനന്തപുരം ഡി സി- ലുലു ബുക്ക് ഫെയർ, റീഡിങ് ഫെസ്റ്റിവൽ വേദിയില്‍ വെച്ച് പ്രകാശനം ചെയ്യുന്നു. ജി.ആര്‍.ഇന്ദുഗോപന്‍, അശ്വത് ലാല്‍, രജത്.ആര്‍ എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുക്കും. ഡി സി ബുക്‌സും തിരുവനന്തപുരം ലുലുമാളും സംയുക്തമായി സംഘടിപ്പിക്കുന്ന ഡി സി- ലുലു ബുക്ക് ഫെയർ, റീഡിങ് ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് പുസ്തകപ്രകാശനം സംഘടിപ്പിച്ചിരിക്കുന്നത്.

ഡീസീ അപ്മാര്‍ക്കറ്റ് ഫിക്ഷന്‍ മുദ്രണത്തിലൂടെയാണ് പുസ്തകം പുറത്തിറങ്ങുന്നത്.

Comments are closed.