ആകാംക്ഷയുണര്‍ത്തുന്ന കിടിലന്‍ മിസ്റ്ററി ത്രില്ലര്‍
“Let conversation cease, let laughter flee, this is the place where death delights to help living”
“ഓസ്റ്റിയോജെനെസിസ് ഇംപെർഫെക്ട്”എന്ന അവസ്ഥയോട് പൊരുതി എം ബി ബി എസ് പൂർത്തിയാക്കിയ ഡോക്ടർ അഹല്യ ഡി. കെ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എന്ന സ്ഥാപനത്തിൽ അനാട്ടമി പഠിപ്പിക്കാൻ എത്തുന്നിടത്തുനിന്നാണ് കഥയുടെ തുടക്കം. ഡിസക്ഷൻ ഹാളിൽ നിരത്തിക്കിടത്തിയ അഞ്ച് കെടാവറുകളിൽ (കെടാവർ/പഠനത്തിനായി ഉപയോഗിക്കുന്ന മൃതശരീരം)ഒന്ന് ഒരു സ്ത്രീയുടേതായിരുന്നു,
അവിടെ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം. തുടർന്നുള്ള ദിവസങ്ങളിൽ ആ സ്ത്രീയുടെ കെടാവർ അഹല്യയെ വിടാതെ പിന്തുടരുന്നു. ഡിസക്ഷൻ ഹാളിൽ കുട്ടികളെ അനാട്ടമി പഠിപ്പിക്കുന്ന സമയത്താണ് ആ സ്ത്രീയുടെ ശരീരത്തിലെ ചില അസ്വഭാവികതകൾ അഹല്യയുടെ ശ്രദ്ധയിൽപ്പെടുന്നത്. ആ അസ്വഭാവികതകൾ തേടിയുള്ള യാത്ര ചെന്നെത്തുന്നത് നൈനിത എന്ന ഡോക്ടറുടെ കൊലപാതകത്തിലാണ്.
ആര്? എന്തിന്? എങ്ങനെ? എന്നൊക്കെയുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങൾ തേടിയുള്ള അഹല്യയുടെ യാത്രയാണ് രജത് ആറിന്റെ ‘ബോഡി ലാബ്’.
വായിച്ചുതുടങ്ങിയിൽ താഴെവെക്കാൻ തോന്നാത്തവിധം വളരെ എൻഗേജിങ്ങ് ആയി ത്രില്ലടിച്ചു പെട്ടന്ന് തന്നെ വായിച്ചുതീർക്കാൻ പറ്റിയ ഒരു കിടിലൻ മിസ്റ്ററി ത്രില്ലറാണ് രജത് ആർ നമുക്കുവേണ്ടി ഒരുക്കിവെച്ചിരിക്കുന്നത്.
പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ
കൂടുതൽ വായനാനുഭവങ്ങൾക്കായി ക്ലിക്ക് ചെയ്യൂ