ആ കഡാവറുകള്‍ക്ക് പിന്നില്‍ എന്തെങ്കിലും രഹസ്യങ്ങള്‍ ഉണ്ടായിരുന്നോ?
രജത് ആറിന്റെ ‘ബോഡി ലാബ്’ എന്ന പുസ്തകത്തിന് ആശ അഭിലാഷ് എഴുതിയ വായനാനുഭവം
“സഹതാപവും പരിഹാസവും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. ഉദ്ദേശ്യശുദ്ധി എന്തുതന്നെയായാലും അവ ഹൃദയത്തില്‍ മുറിവേല്‍പ്പിക്കും”
വളരെ നല്ല വായനാനുഭവം നല്‍കിയ മെഡിക്കല്‍ (അനാട്ടമിക്കല്‍!) ത്രില്ലര്‍ ആണ് ബോഡി ലാബ്. ഏത് മേഖലയിലുള്ളവര്‍ക്കും മനസ്സിലാവുന്ന രീതിയില്‍ ആണ് എഴുത്തുശൈലി. മെഡിക്കല്‍ വാക്കുകളുടെ അര്‍ത്ഥം പേജിന്റെ അവസാനം കൊടുത്തിട്ടുണ്ട് എന്നതും എടുത്ത് പറയേണ്ടിയിരിക്കുന്നു..
കഥാപാത്രങ്ങളുടെ ഒപ്പം വായനക്കാരും അനായാസമായി സഞ്ചരിക്കുന്ന രീതിയിലാണ് അവതരണം.
ഡി കെ മെഡിക്കല്‍ കോളേജില്‍ പുതുതായി ജോലിക്ക് ചേര്‍ന്ന അനാട്ടമി വിഭാഗം പ്രൊഫസര്‍ ആണ് ഡോക്ടർ അഹല്യ. ‘ഓസ്റ്റിയോജനസിസ് ഇംപെര്‍ഫെക്ട് എന്ന വളരെയെളുപ്പം അസ്ഥികള്‍ പൊട്ടുന്ന അസുഖമുള്ളയാളാണ് Dr. അഹല്യ.
അനാട്ടമി ഡിസക്ഷന്‍ ലാബിലെ കഡാവറുകളില്‍ ഒന്നിനെ കാണുമ്പോള്‍ മുതല്‍ അഹല്യയ്ക്ക് ഉണ്ടാവുന്ന വൃത്യസ്ത നിറഞ്ഞ അനുഭവങ്ങളും സംശയങ്ങളുമാണ് കഥയുടെ ഇതിവൃത്തം. തന്നോടെന്തോ ആ കഡാവറിന് പറയാനുണ്ടെന്ന് അഹല്യയ്ക്ക് തോന്നുന്നു.
1. അഹല്യയുടെ തോന്നലുകള്‍ ശരിയായിരുന്നോ?
2. ആ കഡാവറുകള്‍ക്ക് പിന്നില്‍ എന്തെങ്കിലും രഹസ്യങ്ങള്‍ ഉണ്ടായിരുന്നോ?
3. അഹല്യയ്ക്ക് തന്റെ ആരോഗ്യസ്ഥിതി, മനസ്സിന്റെ തോന്നലുകള്‍ക്ക് പിന്നാലെ സഞ്ചരിക്കുവാന്‍ ഒരു തടസ്സമായോ?
4. സത്യങ്ങള്‍ നിഗൂഡതയുടെ മറ നീക്കി പുറത്ത് വരുമോ? അങ്ങനെ മറയ്ക്കപ്പെട്ടിരുന്ന രഹസ്യങ്ങള്‍ ഉണ്ടായിരുന്നോ?
ഇങ്ങനെയുള്ള പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം കിട്ടുന്നത് വരെ പുസ്തകം താഴെ വയ്ക്കുവാന്‍ തോന്നിയില്ല എന്നതാണ് സത്യം. ത്രില്ലര്‍ ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണ് ബോഡിലാബ്.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.