‘ചുവന്ന ചന്ദ്രന്‍’ മാനവരാശിക്കുള്ള മുന്നറിയിപ്പാണെന്ന് ശാസ്ത്രജ്ഞര്‍
ജനുവരി 31ന് ആകാശത്ത് തെളിയുന്ന ചുവപ്പ് നിറമുള്ള ചന്ദ്രന്‍(Blood Moon) മാനവരാശിക്കുള്ള മുന്നറിയിപ്പാണെന്ന് ശാസ്ത്രജ്ഞര്‍. ഭൂമിയില്‍നിന്ന് വമിക്കുന്ന വിഷവാതകങ്ങളും അന്തരീക്ഷത്തിലെ മലിനീകരണവുമാണ് ചന്ദ്രന്റെ ചുവന്ന നിറത്തിന് കാരണം. അന്തരീക്ഷത്തിലെ സൂക്ഷ്മ കണങ്ങള്‍ എത്ര കൂടുതലാണോ അത്രയും ചുവപ്പുനിറമായിരിക്കും ചന്ദ്രന്‍. ഇത് മാനവരാശിക്കുള്ള ഒരു മുന്നറിയിപ്പാണെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.
31 നാ രാത്രിയില്‍ ഉദിക്കുന്ന ബ്ലഡ്മണ്‍ എന്ന പ്രതിഭാസത്തിനായി വാന നിരീക്ഷകരും പൊതുജനങ്ങളും കാത്തിരിക്കുകയാണ്. ദക്ഷിണേന്ത്യയില്‍ ഈ പ്രതിഭാസം ദൃശ്യമാകുന്നതിനാല്‍ കേരളത്തിലുള്ളവര്‍ക്ക് ഈ വിസ്മയക്കാഴ്ച്ച കാണാനാകും.
31ന് ഗ്രഹണ ദിവസമായതിനാല്‍ത്തന്നെ ചന്ദ്രനെ കാണാന്‍ സാധിക്കില്ല എന്ന തെറ്റിദ്ധാരണയും പ്രചരിക്കുന്നുണ്ട്. സാധാരണ ഗ്രഹണത്തിന് ചന്ദ്രന്‍ ചുവപ്പ് നിറം വയ്ക്കുമെങ്കിലും കാണാന്‍ സാധിക്കുമായിരുന്നില്ല. എന്നാല്‍ 31ന് ഇത് ലോകത്തിന്റെ ചില ഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് കാണാന്‍ സാധിക്കും. അതും നഗ്‌ന നേത്രങ്ങളാല്‍ത്തന്നെ.
Comments are closed.