DCBOOKS
Malayalam News Literature Website

പാകിസ്താനില്‍ തെരഞ്ഞെടുപ്പ് റാലികള്‍ക്കിടെ സ്‌ഫോടനം: 130ഓളം പേര്‍ കൊല്ലപ്പെട്ടു

ക്വറ്റ: പാകിസ്താനില്‍ തെരഞ്ഞെടുപ്പ് റാലികള്‍ക്കിടെയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 130-ഓളം പേര്‍ കൊല്ലപ്പെട്ടു. തെക്ക് പടിഞ്ഞാറന്‍ പാകിസ്താനിലെ ബലൂചിസ്താന്‍, ഖൈബര്‍, പഷ്തൂണ്‍ എന്നീ പ്രവിശ്യകളിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 150 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വരുന്ന ജൂലൈ 25-ന് പാകിസ്താനില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജ്യത്തെ ഞെട്ടിച്ച ദുരന്തമുണ്ടായിരിക്കുന്നത്.

അവാമി നാഷണല്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് റാലിയുടെ നേര്‍ക്കായിരുന്നു ആക്രമണം ഉണ്ടായത്. പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ സിറാജ് റെയ്‌സാനി, മസ്തൂങ് പ്രദേശത്തുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. റാലി പുരോഗമിക്കവെ ശരീരത്തില്‍ ബോംബുകള്‍ ഘടിപ്പിച്ചെത്തിയ ഭീകരര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. താലിബാനാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.

Comments are closed.