ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഇന്നത്തെ പരിപാടികള്‍
ബഹ്‌റിന്‍ കേരളീയസമാജവും ഡി.സി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയില്‍ ഇന്ന് 2018-ലെ വയലാര്‍ അവാര്‍ഡ് ജേതാവും സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടറുമായ കെ.വി മോഹന്‍കുമാര്‍ ഐ.എ.എസ് പങ്കെടുക്കുന്നു. വൈകിട്ട് 8 മണിക്ക് ബി.കെ.എസ് ഡി.ജെ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. തുടര്‍ന്ന് മജീഷ്യന്‍ ഭരത് ജയകുമാറിന്റെ മാജിക് ഷോ വേദിയില്‍ അരങ്ങേറും. വൈകിട്ട് 9 മണിക്ക് അറബിക് ഡാന്‍സും 9.15ന് സഹൃദയ നാടന്‍പാട്ട് സംഘം അവതരിപ്പിക്കുന്ന നാടന്‍പാട്ടും മേളയുടെ ഭാഗമായി വേദിയിലെത്തുന്നു.
ബഹ്‌റിന്‍ കേരളീയസമാജത്തിന്റെയും ഡി.സി ബുക്‌സിന്റെയും ആഭിമുഖ്യത്തില്‍ ഡിസംബര്‍ 12 മുതല്‍ 22 വരെ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയിലും സാംസ്‌കാരികോത്സവത്തിലും പ്രശസ്തരായ നിരവധി എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കുന്നു. മേളയുടെ ഭാഗമായി നിരവധി കലാപരിപാടികളും വിവിധ ദിനങ്ങളിലായി ഒരുക്കിയിട്ടുണ്ട്.
പുസ്തകമേളയോടനുബന്ധിച്ച് ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ നിരവധി പുസ്തകങ്ങളാണ് വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. കഥ, കവിത, നോവല്‍, ജനപ്രിയഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ബാലസാഹിത്യഗ്രന്ഥങ്ങള്‍, ഡിക്ഷ്ണറികള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, മത്സരപരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍, ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍, പാചകം, യാത്രാവിവരണങ്ങള്‍, ജീവചരിത്രങ്ങള്‍, ആത്മകഥ, ആരോഗ്യം തുടങ്ങി വിവിധ വിഭാഗങ്ങളിലായി നിരവധി മലയാളം-ഇംഗ്ലീഷ് കൃതികള്‍ മേളയില്‍ ലഭ്യമാകും.
Comments are closed.