ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ചോദ്യം ചെയ്യലിന് ഹാജരായി
കൊച്ചി: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ചോദ്യം ചെയ്യലിനായി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി. തൃപ്പൂണിത്തുറ ഹൈടെക് സെല്ലിന്റെ ഓഫീസില്‍ രാവിലെ 11 മണിയോടെയാണ് ഫ്രാങ്കോ മുളയ്ക്കല്‍ എത്തിയത്. ജലന്ധര്‍ രൂപതയുടെ പി.ആര്‍.ഒ ഫാ. പീറ്റര്‍ കാവുംപുറവും ബിഷപ്പിനൊപ്പമുണ്ട്. അന്വേഷണ സംഘത്തലവനായ വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷിന്റെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളാണ് ബിഷപ്പിനെ ചോദ്യം ചെയ്യുക. ഐ.ജി വിജയ് സാഖറെ, കോട്ടയം എസ്.പി ഹരിശങ്കര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും ചോദ്യം ചെയ്യല്‍.
പൂര്‍ണ്ണമായി മറച്ച കാറില്‍ മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെയാണ് ബിഷപ്പ് ചോദ്യം ചെയ്യലിനായി തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ലിന്റെ ഓഫീസില്‍ എത്തിയത്. തൃപ്പൂണിത്തുറയ്ക്കു പുറമേ വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം എന്നിവിടങ്ങളിലും ചോദ്യം ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തൃപ്പൂണിത്തുറയില്‍ എന്തെങ്കിലും അസൗകര്യം നേരിട്ടാല്‍ ഈ സ്ഥലങ്ങളിലേക്ക് മാറ്റാനാണ് പദ്ധതി. ബിഷപ്പിന്റെ വൈദ്യപരിശോധനയ്ക്കുള്ള സൗകര്യം കോട്ടയം മെഡിക്കല്‍ കോളെജിലാണ് ഒരുക്കിയിരിക്കുന്നത്.
Kerala nun rape case: Accused Jalandhar Bishop Franco Mulakkal arrives at Crime Branch (CID) in Kochi where he will be interrogated by a 5 members team led by Vaikom DySP K Subhash. #Kerala pic.twitter.com/BGWDGMH6b5
— ANI (@ANI) September 19, 2018
Comments are closed.