DCBOOKS
Malayalam News Literature Website

വന്ദന ശിവയ്ക്ക് ജന്മദിനാശംസകള്‍

ഇന്ത്യയിലെ പ്രശസ്ത തത്വചിന്തകയും പരിസ്ഥിതിപ്രവര്‍ത്തകയും എഴുത്തുകാരിയുമാണ് വന്ദനശിവ. 1952 നവംബര്‍ 5ന് ഡെറാഡൂണിലായിരുന്നു വന്ദന ശിവയുടെ ജനനം. പ്രമുഖ ശാസ്ത്രസാങ്കേതിക ജേര്‍ണലുകളില്‍ മുന്നൂറിലധികം പ്രബന്ധങ്ങള്‍ എഴുതിയിട്ടുള്ള വന്ദന ശിവ 1970-കളിലെ ചിപ്‌കൊ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ഫോറം ഓണ്‍ ഗ്ലോബലൈസേഷന്റെ ഒരു പ്രവര്‍ത്തക കൂടിയാണ് വന്ദന ശിവ.

കാര്‍ഷികരംഗത്തും ഭക്ഷ്യരംഗത്തുമുള്ള നടപ്പുശീലങ്ങളുടെ മാറ്റത്തിനായി ഏറെ യത്നിച്ചു. ബൗദ്ധികസ്വത്തവകാശനിയമം,ജൈവസമ്പന്നത, ജൈവസാങ്കേതികത, ജൈവനൈതികത, ജെനിറ്റിക് എന്‍ജിനിയറിംഗ് എന്നീ രംഗങ്ങളില്‍ ബൗദ്ധികമായും സന്നദ്ധപ്രവര്‍ത്തനത്തിലൂടെയും അവര്‍ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്.

ആഫ്രിക്ക, ഏഷ്യ, ലാറ്റിന്‍ അമേരിക്ക, അയര്‍ലന്റ്, സ്വിറ്റ്‌സര്‍ലന്റ്, ഓസ്ട്രിയ എന്നീ രാജ്യങ്ങളിലെ ഹരിത പ്രസ്ഥാനങ്ങളുടെ അടിസ്ഥാന സംഘടനകളെ സഹായിക്കാന്‍ അവര്‍ മുന്നോട്ട് വന്നു. 1982-ല്‍ അവര്‍ സ്ഥാപിച്ച ശാസ്ത്രത്തിനായുള്ള ഗവേഷണ സ്ഥാപനം ‘നവ്ധന്യ’ യുടെ രൂപവത്കരണത്തിലേക്ക് നയിച്ചു. സ്‌റ്റെയിങ് എലൈവ് (Staying Alive) എന്ന ഇവരുടെ പുസ്തകം മൂന്നാം ലോകരാജ്യങ്ങളിലെ സ്ത്രീകളുടെ അവബോധത്തെ പുനര്‍നിര്‍വചിക്കാന്‍ സഹായകമായി. ഇന്ത്യയിലും വിദേശത്തും സര്‍ക്കാറുകളുടെയും സര്‍ക്കാരിതര സംഘടനകളുടേയും ഉപദേശകയായും ഇവര്‍ സേവനമനുഷ്ഠിച്ചു. വുമെന്‍സ് എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍(Women’s Environment & Development Organization), തേര്‍ഡ് വേള്‍ഡ് നെറ്റ്‌വര്‍ക്ക്(Third World Network) എന്നീ സംഘടനകള്‍ അവയില്‍ ചില

Comments are closed.