DCBOOKS
Malayalam News Literature Website

നന്മയുടെ കയ്യൊപ്പ് , സുധാമൂർത്തിക്ക് ഇന്ന് ജന്മദിനം

Sudha Murty
Sudha Murty

നോവലോ അനുഭവക്കുറിപ്പുകളോ ആകട്ടെ, അവ ഹൃദയത്തില്‍നിന്നും നേരിട്ടുള്ള ജീവിതപ്രകീര്‍ത്തനങ്ങള്‍ ആകുമ്പോള്‍ ഓരോ വരിയും വായനക്കാരന്റെ മനസ്സിലേയ്ക്ക് ആഴ്ന്നിറങ്ങുന്നു. സാമൂഹിക പ്രവര്‍ത്തകയും അധ്യാപികയും കന്നടകഥാകൃത്തുമായ സുധാമൂര്‍ത്തിക്ക് ഇന്ന് ജന്മദിനം. സുധാ മൂർത്തിയുടെ ഓരോ സൃഷ്ടികളിലും അവരുടെ പ്രവര്‍ത്തനങ്ങളുടെയും സമീപനത്തിന്റെയും സൂക്ഷ്മചിത്രം കാണാം. സുധാ മൂര്‍ത്തിയുടെ ജന്മദിനാഘോഷങ്ങള്‍ക്ക് ഒപ്പം ഡിസി ബുക്‌സും പങ്കുചേരുന്നു. സുധാ മൂർത്തിയുടെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ (മലയാളം ) 50 ശതമാനം വിലക്കുറവിൽ ഇപ്പോൾ വായനക്കാർക്ക് സ്വന്തമാക്കാം.

വിവേകവും ഉപഹാസങ്ങളും നിറഞ്ഞ ഋജുവായ ശൈലി. പത്രഭാഷയില്‍ നഷ്ടമായേക്കാവുന്ന ഉള്‍ക്കാഴ്ച്ചകള്‍ സംഭവവിവരണങ്ങളില്‍ പ്രതിഫലിക്കുന്നു. ദാരിദ്ര്യത്തിലേയ്ക്കും ദുരിതങ്ങളിലേയ്ക്കും വന്‍പ്രഖ്യപനങ്ങളുടെ അകമ്പടിയില്ലാതെ കടന്ന് ചെന്ന് സാധാരണമനുഷ്യരിലെ അസാധാരണ മനോഗുണങ്ങള്‍ കണ്ടെത്തുകയാണ് സുധാമൂര്‍ത്തി. സ്വാനുഭവങ്ങളിലൂടെയുള്ള പരിചയവും വിലയിരുത്തലും വൈയക്തിക മുദ്ര പതിയുന്ന ഓരോ വിവരണവും ഒഴുക്കോടെ വായിക്കാന്‍ പ്രേരിപ്പിക്കുന്നു.

എഴുത്തുകാരി, സാമൂഹ്യപ്രവര്‍ത്തക, കംപ്യൂട്ടര്‍ സയന്റിസ്റ്റ്, അധ്യാപിക, എന്‍ജിനീയര്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് സുധ. ഇതിലെല്ലാമുപരി മികച്ച ഒരു മനുഷ്യസ്‌നേഹിയും. കര്‍മമേഖലയിലും എഴുത്തിലും സാമൂഹിക പ്രവര്‍ത്തനത്തിലും ഒരു പോലെ ശോഭിക്കാന്‍ അവര്‍ക്ക് സാധിച്ചു. നോവല്‍, വിദ്യാഭ്യാസം, യാത്രാവിവരണം, ഓര്‍മക്കുറിപ്പുകള്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ വിവിധ ശൈലികളില്‍ അവര്‍ വായനക്കാരിലേക്ക് എത്തിക്കൊണ്ടിരുന്നു.

നിരവധി പുസ്തകങ്ങള്‍ രചിച്ച സുധയെ തേടി അനവധി പുരസ്‌കാരങ്ങളും എത്തി. 2006-ല്‍ സുധയെ തേടി പത്മശ്രീ അവാര്‍ഡും എത്തി. മികച്ച സാമൂഹിക പ്രവര്‍ത്തകക്കുള്ള പബ്ലിക് റിലേഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ അവാര്‍ഡ്, മദര്‍ തെരേസ മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകളാണ് എഴുത്തിനും സാമൂഹ്യപ്രവര്‍ത്തനത്തിനുമായി സുധാ മൂര്‍ത്തിക്ക് ലഭിച്ചത്.

1950 ആഗസ്റ്റ് 19ന് കര്‍ണാടകയിലെ ഷി ഗോണ്‍ എന്ന സ്ഥലത്താണ് സുധാമൂര്‍ത്തി ജനിച്ചത്. ബി.ഇ എന്ജിനീറിങ് ബി.വി .ബി കോളേജില്‍ നിന്നാണ് പൂര്‍ത്തിയാക്കി്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ നിന്ന് എം.ഇ. എടുത്തു. ഒരു കമ്പ്യൂട്ടര്‍ എഞ്ചിനിയറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ടാറ്റാ എഞ്ചിനീയറിംഗ് ആന്‍ഡ് ലോക്കോമോട്ടീവ് കമ്പനിയില്‍ (ടെല്‍കോ) കമ്പ്യൂട്ടര്‍ എഞ്ചിനിയറായ ആദ്യ വനിത കൂടിയാണ് സുധാ മൂര്‍ത്തി. സുധ തന്റെ ജീവിത പങ്കാളിയായ എന്‍. ആര്‍. നാരായണ മൂര്‍ത്തിയെ പൂനെയിലെ ടെല്‌കൊയില്‍ നിന്നാണ് കണ്ടുമുട്ടിയത്. ഇന്ത്യയിലെ പലയിടങ്ങളിലും ജോലി നോക്കി. പിന്നീട് സാമൂഹ്യപ്രവര്‍ത്തനതത്തിലേക്കും എഴുത്തിലേക്കും സ്ത്രീശാക്തീകരണത്തിലേക്കും പ്രവേശിച്ചു. 1996 ല്‍ ഇന്‌ഫോസിസ് ഫൌണ്ടേഷന്‍ തുടങ്ങി. ബംഗളൂരു യൂനിവേഴ്‌സിറ്റിയിലെ പി.ജി. സെന്ററില്‍ വിസിറ്റിംഗ് പ്രോഫെസ്സറായി ജോലി നോക്കി. ഇന്‍ഫോസിസ് ഫൌണ്ടേഷന്റെ ചെയര്‍പെഴ്‌സണ്‍, ഗേററ്‌സ് ഫൌണ്ടേഷന്‍ അംഗം തുടങ്ങിയ പദവികള്‍ വഹിച്ചു.

സുധാമൂർത്തിക്ക് ഡിസി ബുക്‌സിന്റെ ജന്മദിനാശംസകൾ 

പുസ്തകങ്ങൾ 50 ശതമാനം വിലക്കുറവിൽ ഇ-ബുക്കുകളായി സ്വന്തമാക്കാൻ സന്ദർശിക്കുക

സുധാ മൂർത്തിയുടെ ഞങ്ങൾ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾക്കായി വാങ്ങാൻ സന്ദർശിക്കുക

Comments are closed.