ശ്രീകുമാരന്‍ തമ്പിയ്ക്ക് ജന്മദിനാശംസകള്‍
1940 മാര്‍ച്ച് 16 ന് ജനിച്ച ശ്രീകുമാരന്‍ തമ്പിയുടെ ജന്‍മദേശം ഹരിപ്പാടാണ്. ഗണിതശാസ്ത്രത്തിലും സിവില്‍ എഞ്ചിനീയറിങ്ങിലും ബിരുദം. പതിനഞ്ചോളം കൃതികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അമ്മയ്‌ക്കൊരു താരാട്ട്, എഞ്ചിനീയറുടെ വീണ, നീലത്താമര, അച്ഛന്റെ ചുംബനം, ശീര്‍ഷകമില്ലാത്ത കവിതകള്‍, (കവിതകള്‍) ഹൃദയസരസ്സ് (ചലച്ചിത്രഗാനങ്ങള്‍) കുട്ടനാട്, ഞാനൊരു കഥ പറയാം, കാക്ക തമ്പുരാട്ടി (നോവലുകള്‍) തുടങ്ങിയവയാണ് കൃതികള്‍.
ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ്, ഫിലിം ഫാന്‍സ് അവാര്‍ഡ്, ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, സംവിധായകനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ്, ഗാനം, മോഹിനിയാട്ടം എന്നീ ചലച്ചിത്രങ്ങള്‍ക്ക് സംസ്ഥാന അവാര്‍ഡ്, ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പ്രേം നസീര്‍ പുരസ്‌ക്കാരം, മിനിസ്ത്രീന്‍ രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ടി.എന്‍. ഗോപിനാഥന്‍ നായര്‍ സ്മാരക പുരസ്‌കാരം, ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള കേരള സര്‍ക്കാരിന്റെ വെറ്റേറന്‍ സിനി ആര്‍ട്ടിസ്റ്റ് അവാര്‍ഡ് (1996), മലയാള സാഹിത്യത്തിനു നല്‍കിയ സമഗ്രസംഭാവനയ്ക്ക് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട്.
കവിതയ്ക്കുള്ള ഓടക്കുഴല്‍ അവാര്‍ഡിനും, മഹാകവി ഉള്ളൂര്‍ അവാര്‍ഡിനും, മൂലൂര്‍ അവാര്‍ഡിനും അര്‍ഹനായിട്ടുണ്ട്. കൂടാതെ, കൃഷ്ണഗീതി പുരസ്‌കാരം, പ്രവാസ കൈരളി അവാര്‍ഡ്, ബാലസാഹിത്യത്തിനുള്ള ശ്രീപത്മനാഭ സ്വാമി പുരസ്‌ക്കാരം തുടങ്ങിയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
മുപ്പതു മലയാള ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 22 കഥാചിത്രങ്ങളും 12 ടി.വി പരമ്പരകളും നിര്‍മ്മിച്ചു. ദേശീയ ഫിലിം അവാര്‍ഡ് കമ്മിറ്റിയില്‍ മൂന്നു പ്രാവശ്യം അംഗമായിരുന്നിട്ടുണ്ട്. 2004-ല്‍ കേരള ഫിലിം അവാര്‍ഡ് കമ്മിറ്റിയുടെ ചെയര്‍മാനായിരുന്നു.
Comments are closed.