കുട്ടിക്കഥകളുടെ മുത്തച്ഛന് ഇന്ന് പിറന്നാൾ; എഴുപത്തിയെട്ടിന്റെ നിറവിൽ സിപ്പി പള്ളിപ്പുറം
മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരനാണ് സിപ്പി പള്ളിപ്പുറം. ദേശീയവും പ്രാദേശികവുമായ നിരവധി പുരസ്‌കാരങ്ങള്‍ സിപ്പി പള്ളിപ്പുറം നേടിയിട്ടുണ്ട്.
1943 മെയ് 18നു എറണാകുളം ജില്ലയിലെ വൈപ്പിന്‍ പള്ളിപ്പുറത്തു ജനിച്ചു. 1966 മുതല്‍ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്‌കൂളില്‍ അദ്ധ്യാപകനായിരുന്നു. കഴിഞ്ഞ മൂന്നുദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത് പ്രവര്‍ത്തിച്ചുവരുന്നു. ചെണ്ട, പൂരം, അപ്പൂപ്പന്‍താടിയുടെ സ്വര്‍ഗ്ഗയാത്ര, നൂറ് നേഴ്‌സറിപ്പാട്ടുകള്‍, തത്തമ്മേ പൂച്ചപൂച്ച, മിന്നാമിനുങ്ങ് തുടങ്ങി 130-ലധികം ബാലസാഹിത്യകൃതികള്‍ സിപ്പി പള്ളിപ്പുറത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Comments are closed.