DCBOOKS
Malayalam News Literature Website

ശശി തരൂരിന് ജന്മദിനാശംസകള്‍

ഇന്ത്യയില്‍ നിന്നുള്ള മുന്‍ യു.എന്‍. നയതന്ത്രജ്ഞനും കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രിയും, മുന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും പതിനഞ്ചാം ലോകസഭയിലെ എം.പി.യുമാണ് ശശി തരൂര്‍. ഐക്യരാഷ്ട്രസഭയില്‍ വാര്‍ത്താവിനിമയവും പബ്ലിക് ഇന്‍ഫര്‍മേഷനും കൈകാര്യം ചെയ്യുന്ന അണ്ടര്‍ സെക്രട്ടറി ജനറല്‍ ആയി പ്രവര്‍ത്തിച്ചിരുന്നു. കോഫി അന്നാനു ശേഷം യു.എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് ഭാരതസര്‍ക്കാരിന്റെ പിന്തുണയോടെ മത്സരിച്ചെങ്കിലും അനൗദ്യോഗിക വോട്ടെടുപ്പുകള്‍ക്ക് ശേഷം വിജയപ്രതീക്ഷ നഷ്ടപ്പെട്ടപ്പോള്‍ മത്സരത്തില്‍ നിന്ന് പിന്മാറി. എഴുത്തുകാരനും പത്രപ്രവര്‍ത്തകനും പ്രഭാഷകനും കൂടിയാണ് തരൂര്‍.

ചന്ദ്രന്‍ തരൂരിന്റെയും ലില്ലി തരൂരിന്റെയും മകനായി 1956ല്‍ ലണ്ടനിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. കല്‍ക്കട്ടയിലും ബോംബെയിലുമായി കൗമാരം. ഇന്ത്യയിലും അമേരിക്കയിലും വിദ്യാഭ്യാസം നേടി. 1978 മുതല്‍ 2007 വരെ ഐക്യരാഷ്ട്രസഭയില്‍ പ്രവര്‍ത്തിച്ചു വന്നു. 2009ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ലോകസഭാമണ്ഡലത്തില്‍ നിന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചു. തുടര്‍ന്ന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രിയായി. കൊച്ചി ഐ. പി. എല്‍ ടീമുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് 2010 ഏപ്രില്‍ 18-ന് വിദേശകാര്യ സഹമന്ത്രി സ്ഥാനം രാജി വെച്ചു. 2012 ഒക്ടോബര്‍ 28-നു നടന്ന കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയില്‍ ശശി തരൂരിന് മാനവവിഭവശേഷി വകുപ്പ് ലഭിച്ചു.

ശശി തരൂരിന്റെ പുസ്തകങ്ങളെക്കുറിച്ചറിയാന്‍ സന്ദര്‍ശിക്കുക

Comments are closed.