റഫീഖ് അഹമ്മദിന് ജന്മദിനാശംസകള്‍
മലയാളകവിയും, ചലച്ചിത്ര ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് സജ്ജാദ് ഹുസൈന്റെയും തിത്തായിക്കുട്ടിയുടേയും മകനായി 1961 ഡിസംബര്‍ 17-ന് തൃശ്ശൂര്‍ ജില്ലയിലെ അക്കിക്കാവില്‍ ജനിച്ചു. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളെജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസിലെ തൃശൂര്‍ അളഗപ്പനഗര്‍ ഇ.എസ്.ഐ ഡിസ്‌പെന്‍സറിയിലെ ജീവനക്കാരനായിരിക്കേ 2012 ഒക്ടോബറില്‍ ജോലിയില്‍ നിന്ന് സ്വയം വിരമിച്ചു.
ഗര്‍ഷോം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികളെഴുതിയാണ് ഗാനരചനയ്ക്ക് തുടക്കം കുറിയ്ക്കുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍ക്കായി ഗാനങ്ങള്‍ രചിച്ചു. തോരാമഴ, സ്വപ്നവാങ്മൂലം, പാറയില്‍ പണിഞ്ഞത്, ആള്‍മറ, ചീട്ടുകളിക്കാര്‍, ശിവകാമി, ഗ്രാമവൃക്ഷത്തിലെ വവ്വാല്‍, മെരുക്കപ്പട്ടിക, റഫീക്ക് അഹമ്മദിന്റെ കവിതകള്‍ തുടങ്ങിയവയാണ് പ്രധാനകൃതികള്‍.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വൈലോപ്പിള്ളി അവാര്‍ഡ്, ഇടപ്പള്ളി അവാര്‍ഡ്, ഒളപ്പമണ്ണ സ്മാരക പുരസ്‌കാരം, കേരള സര്‍ക്കാറിന്റെ മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
Comments are closed.